കൊല്ലം: ആളാഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍. അഞ്ചല്‍ സ്വദേശിയായ നാസു(24) ആണ് അറസ്റ്റിലായത്.
കേരളാപുരം സ്വദേശി ഉമാ പ്രസന്നനെ(32) ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. യുവതിക്കൊപ്പം കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായിരുന്നെന്ന് യുവാവ് പോലീസിനോട് സമ്മതിച്ചു.
ഇവര്‍ അപസ്മാരം വന്ന് മരിച്ചെന്നാണ് നാസു പോലീസില്‍ മൊഴി നല്‍കിയത്. നേരത്തെ ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടുള്ള ആളാണ് നാസുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ഉമയെ കാണാതായത്. പിന്നാലെ ബന്ധുക്കള്‍ കുണ്ടറ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍നിന്ന് ദുര്‍ഗന്ധം വന്നതോടെ നടത്തിയ തെരച്ചിലിനൊടുവിലാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.