ന്യൂഡൽഹി: കേരളത്തിൽ തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ ക്രിക്കറ്റ് താരം ശിഖർ ധവാൻ രംഗത്ത്. സ്വയരക്ഷയ്ക്കായി നായ്ക്കളെ കൊല്ലുന്ന നടപടി പുനപരിശോധിക്കണമെന്ന് ധവാൻ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു ധവാൻ പ്രതികരിച്ചത്.
കേരളത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നത് ഭയപ്പെടുത്തുന്നതാണ്. ഇത്തരം നീക്കങ്ങൾ പുനഃപരിശോധിക്കാനും ക്രൂരമായ കൊലപാതകങ്ങൾ അവസാനിപ്പിക്കാനും അഭ്യർഥിക്കുകയാണെന്ന് ധവാൻ ട്വീറ്റ് ചെയ്തു.
നേരത്തെ ക്രിക്കറ്റ് താരം കെ.എൽ രാഹുലും കേരളത്തിൽ നായ്ക്കളെ കൊല്ലുന്നതിനെതിരെ രംഗത്തുവന്നിരുന്നു. അടുത്തിടെ നായ്ക്കളെ കൊല്ലുന്നത് വാർത്തയായതോടെയാണ് താരങ്ങൾ പ്രതിഷേധിച്ച് രംഗത്തെത്തിയത്. കേരളത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു എന്നതരത്തിലാണ് പ്രചരണം.



