ഒ​ട്ട​വ: കേ​ര​ള സ​ർ​ക്കാ​ർ സം​രം​ഭ​മാ​യ മ​ല​യാ​ളം മി​ഷ​ന്‍റെ കാ​ന​ഡ കോ​ർ​ഡി​നേ​റ്റ​റാ​യി ജോ​സ​ഫ് ജോ​ണി​നെ നി​യ​മി​ച്ചു. ലോ​ക​മെ​മ്പാ​ടും മ​ല​യാ​ള ഭാ​ഷ​യും സം​സ്‌​കാ​ര​വും പ്ര​ച​രി​പ്പി​ക്കു​ക എ​ന്ന​താ​ണ് മി​ഷ​ന്‍റെ ല​ക്ഷ്യം.

“എ​വി​ടെ​യെ​ല്ലാം മ​ല​യാ​ളി അ​വി​ടെ​യെ​ല്ലാം മ​ല​യാ​ളം’ എ​ന്ന​താ​ണ് മു​ദ്രാ​വാ​ക്യം. സാം​സ്കാ​രി​ക വ​കു​പ്പി​ന് കീ​ഴി​ലാ​ണ് മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കാ​ന​ഡ​യി​ലെ മ​ല​യാ​ളം മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​വാ​നും ചാ​പ്റ്റ​ർ രൂ​പീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാനുമാണ് കാ​ന​ഡ കോ​ർ​ഡി​നേ​റ്റ​റാ​യി ജോ​സ​ഫ് ജോ​ണി​നെ മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്‌​ട​ർ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട നി​യ​മി​ച്ച​ത്.

കാ​ൽ​ഗ​റി ആ​സ്ഥാ​ന​മാ​യു​ള്ള നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മീ​ഡി​യ സെ​ന്‍റ​ർ ഫോ​ർ മ​ല​യാ​ളം ആ​ർ​ട്സ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​റി​ന്‍റെ “ന​മ്മ​ളു​ടെ പ​ള്ളി​ക്കൂ​ടം’ എ​ന്ന ഓ​ൺ​ലൈ​ൻ മ​ല​യാ​ളം സ്കൂ​ളി​ന്‍റെ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​റും അ​ധ്യാ​പ​ക​നു​മാ​ണ് ജോ​സ​ഫ് ജോ​ൺ.

മ​ല​യാ​ളം മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ന​ഡ​യി​ലെ കാ​ര്യ​ങ്ങ​ൾ അ​റി​യു​വാ​ൻ ജോ​സ​ഫ് ജോ​ണി​നെ jjadoor@shaw.ca എ​ന്ന ഇ-​മെ​യി​ലി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.