കേരളത്തിലെ ഹിന്ദുത്വ- ക്രിസംഘി പരീക്ഷണം പാളിയെന്ന് ബി ജെ പി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ക്രൈസ്തവ വിഭാഗങ്ങളെ അടുപ്പിച്ചുകൊണ്ടുള്ള ഹിന്ദു- ക്രിസ്ത്യന്‍ ഏകീകരണ നീക്കം തുടക്കത്തിലേ പാളിയെന്നും ഇനി അതില്‍ വലിയ പ്രതീക്ഷ വേണ്ടെന്നുമാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന് ലഭിച്ച റിപ്പോര്‍ട്ട്.
കേരളത്തിലെ ക്രൈസ്തവ നേതൃത്വം സന്നദ്ധമാണെങ്കിലും ക്രൈസ്തവ വിശ്വാസികള്‍ ബി ജെ പി ക്ക് കൈകൊടുക്കാന്‍ വിമുഖ കാണിക്കുന്നുവെന്നാണ് ബി ജെ പി നേതൃത്വം തിരിച്ചറിഞ്ഞത്. ക്രൈസ്തവ സഭാ നേതൃത്വത്തില്‍ തന്നെ ബി ജെ പിയുമായുള്ള ബാന്ധവത്തില്‍ ശക്തമായ എതിര്‍പ്പുളളവര്‍ ഉണ്ട്.
കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി, ബി സി സി ഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തലശേരി മെത്രാന് മാര്‍ ജോസഫ് പാംപ്ളാനി, താമരശേരി മെത്രാന് മാര്‍ റെമിജിയോസ് ഇഞ്ചനാനിയേല്‍, കാഞ്ഞരിപ്പള്ളി രൂപതാ മുന്‍ മെത്രാന് മാര്‍ മാത്യു അറക്കല്‍ എന്നിവരാണ് ബി ജെപി ബാന്ധവം വേണമെന്ന് വാദിക്കുന്നവര്‍. എന്നാല്‍ ക്രൈസ്തവ പുരോഹിതരും വിശ്വാസികളും ഈ നീക്കത്തിനെതിരെ കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തിയത്.
അതോടെ തങ്ങള്‍ വിചാരിക്കുന്നിടത്ത് കാര്യങ്ങള്‍ നില്‍ക്കില്ലന്ന് ബി ജെ പി നേതൃത്വത്തിന് ബോധ്യമായി. കേരളത്തിലെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കേന്ദ്ര ബി ജെ പി നേതൃത്വം അയച്ച പ്രകാശ് ജാവേദ്കര് ഉള്‍പ്പെടയുള്ളവര്‍ ഇക്കാര്യം ശരിവയ്കുകയും ചെയ്തു.
ഇതോടെ ക്രൈസ്തവ നേതൃത്വത്തിന് മേല്‍ പ്രത്യേകിച്ച് കത്തോലിക്കാസഭാ നേതൃത്തിന് മേല്‍ കൂടുതല്‍ സമര്‍ദ്ധം ചെലുത്തുക എന്ന തന്ത്രത്തിലേക്ക് ബി ജെ പി നേതൃത്വം നീങ്ങി. ഇതിന്റെ ഭാഗമായാണ്എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസില്‍ 2 ബിഷപ്പുമാര്‍ക്ക് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറകട്റേററ് നോട്ടീസ് നല്‍കിയത്.
അപ്പോസ്തലിക് അഡ്മിനിറ്റര് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മുന്‍ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, ഫിനാന്‍സ് ഓഫീസര്‍, ചാര്‍ട്ടേഡ്് അക്കൗണ്ടന്റ്് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടിസ് നല്‍കിയത്്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കത്തോലിക്കാ സഭയെക്കൊണ്ട് തങ്ങള്‍ക്ക് അനുകൂലമാകുന്ന വിധത്തിലുള്ള രാഷ്ട്രീയ തിരുമാനം എടുപ്പിക്കാനുളള അവസാനവട്ട ശ്രമത്തിന്‍െ ഭാഗമായാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു.
ബി ജെ പിക്ക് യോട് കൈകോര്‍ക്കാന്‍ കത്തോലിക്കാ സഭയുടെ ആശീര്നവാദത്തോടെ മുന്‍ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്നുണ്ടാക്കിയ നാഷണല്‍ പ്രോഗ്രസീസ് പാര്‍ട്ടി വിടരും മുമ്പെ കൊഴിയുകയും ചെയ്തു.
അതോടൊപ്പം ഹിന്ദു മത വിഭാഗങ്ങളുടെ പിന്തുണയാര്‍ജ്ജിക്കാനുള്ള നീക്കങ്ങളും വലിയ തോതില്‍ പരാജയപ്പെട്ടുവെന്നും ബി ജെ പിയുടെ കേന്ദ്ര നേതൃത്വം മനസിലാക്കിയിട്ടുണ്ട്.ബി ഡി ജെ എസ് കൂടെയുണ്ടെങ്കിലും ഈഴവ സമുദായത്തിലെ വലിയൊരു വിഭാഗം ഇപ്പോഴും സി പി എമ്മിനും പിന്നില്‍ അടിയുറച്ച് നില്‍ക്കുകയാണ്. എസ് എന്‍ ഡി പിയോഗത്തിന്റെ നിശബ്ദ പിന്തുണയും സി പിഎമമിന് ത്ന്നെയാണ്. നായര്‍ സമുദായത്തില്‍ നിന്നാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പിന്തുണയുള്ളത്. എന്നാല്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ആ വോട്ടുകള്‍ ഇടതു- യുഡി എഫ് മുന്നണികള്‍ക്ക് വീഴം. പ്രതീക്ഷച്ച പോലുള്ള നേട്ടം ബി ജെപിക്ക് അവിടെയും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ദളിത് – മറ്റു പിന്നോക്ക വിഭാഗങ്ങള്‍ എന്നിവയ്കിടയിലും ബി ജെ പിക്ക് കാര്യമായ വേരോട്ടമുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ിട്ടില്ലന്നും പാര്‍ട്ടി വിലയിരുത്തുന്നു. വരുന്ന ലോക്സഭാതരിഞ്ഞെടുപ്പില് തിരുവനനന്തപുരത്തൊഴിക മറ്റെല്ലാ മണ്ഡലങ്ങളിലും യു ഡി എഫ്- എല്‍ഡി എഫ് നേരിട്ടുള്ള മല്‍സരമാണ് നടക്കുകയെന്നും പാര്‍ട്ടി വിലയിരുത്തുന്നു.



