കൊല്ലം: കൊല്ലത്ത് തെരുവ് നായയുടെ കടിയേറ്റ് ആറുപേർക്ക് പരിക്ക്. ശനിയാഴ്ച രാത്രി ചിതറയിലാണ് സംഭവം.
സിന്ധു, ഫിദ ഫാത്തിമ, ശിഹാബുദ്ദീൻ, രാഘവൻ, ബിനു, ഫ്രാൻസിസി എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ടും രാത്രിയിലുമായാണ് സംഭവം.
പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.



