ഹൂസ്റ്റണ്‍ :കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) 2023 നവംബർ 23 നു ആരംഭിക്കുന്ന ഹൂസ്റ്റണ്‍ കണ്വൻഷന് മുന്നോടിയായി എച്ച് കോർ കമ്മിറ്റിയുടെ വിവിധ പ്രവർത്തനങ്ങൾ കമ്മിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലെക്കു കുതിക്കുന്നു.
വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തികളുടെ അനുഭവ പാഠങ്ങളും ആശയങ്ങളും കെഎച്ച്എൻഎ കുടുംബാംഗങ്ങളുടെ കുട്ടികൾക്ക് പ്രചോദനവും പ്രയോജനകരവുമാകുന്ന തരത്തിൽ സംവേദന വേദികൾ ഒരുക്കുക , വ്യത്യസ്ത രംഗങ്ങളിലെ പ്രൊഫഷണനുകളായ ഹിന്ദുക്കളെ ഏകോപിപ്പിച്ച് കെഎച്ച്എൻഎയുടെ യുവ തലതലമുറക്ക് മാർഗ്ഗ നിർദ്ദേശങ്ങളും ഭാവി പദ്ധതികൾ കെട്ടിപ്പടുക്കുവാൻ അവശ്യമായ സഹായങ്ങൾ ഉൾപ്പെടെ ലഭ്യമാക്കുക.
വിദ്യാർഥികൾക്ക് ഉപരിപഠനത്തിനും പ്രൊഫഷണൽ പരിശീലനങ്ങൾക്കുമുള്ള സ്കോളർഷിപ്പ് പദ്ധതികൾ ആവിഷ്ക്കരിക്കുക തുടങ്ങിയവയാണ് എച്ച് കോർ. കമ്മിറ്റി ഏറ്റെടുത്തിരിക്കുന്ന പ്രധാന ചുമലതകൾ. ഡോ. ബിജു പിള്ള ചെയർ മാൻ ആയ കമ്മറ്റിയിൽ ഡോ. നിഷ പിള്ള, ഡോ. സിന്ധു പിള്ള, ഡോ. ലത പിള്ള. ഡോ. കല ഷാഹി. ശ്രീജിത്ത് ശ്രീനിവാസൻ, അനൂപ് രവീന്ദ്രനാഥ്, അശ്വിൻ മേനോൻ, അനില നായർ, അനിൽ .എ ആർ, മാളവിക പിള്ള, മീര നായർ, നിരഞ്ജൻ സ്വാമിനാഥൻ തുടങ്ങിയവർ പ്രവർത്തിക്കുന്നു. ഡോ. എം പി രവീന്ദ്ര നാഥാൻ എച്ച് കോർ. കമ്മിറ്റിയുടെ മുഖ്യ ഉപദേഷ്ടാവാണ്.
കോവിഡും, അതിന്റെ പ്രത്യാഖ്യാതങ്ങളും അമേരിക്കയുടെ സാന്പത്തിക വളർച്ചക്കു ഏൽപ്പിച്ച ആഘാതം ചെറുതായി കാണാനാവില്ല. പല സാന്പത്തിക വിദഗ്ദ്ധരും പ്രഫഷണൽ തൊഴിൽ മേഖലയിൽ 2023 ഇൽ സംഭവിച്ചേക്കാവുന്ന ഒരു മാന്ദ്യത്തെക്കുറിച്ചുള്ള ആകുലതകൾ പങ്കുവച്ചിട്ടുണ്ട്. പരന്പരാഗത രീതിയിൽ പലരും ചെയ്തു വരുന്ന തൊഴിൽ അന്വേഷണവും ഉന്നത സ്ഥാന ലക്ഷ്യ പ്രയത്നം തുടങ്ങിയവ എല്ലാം ഇന്നത്തെ മാറി വരുന്ന സാഹചര്യത്തിൽ ഫലപ്രദം ആകണം എന്നില്ല. ഒരു ജോലിക്കു വേണ്ടി നമ്മളുമായി നേരിട്ട് മത്സരിക്കുന്ന മറ്റു ഉദ്യോഗാർഥികളിൽ നിന്ന് വേറിട്ട രീതിയിൽ നമ്മുടെ കഴിവുകളും തൊഴിൽ യോഗ്യതകളും എങ്ങനെ തൊഴിൽ ദാതാക്കളുടെ മുൻപിൽ ഫലപ്രദമായി അവതരിപ്പിക്കുക എന്നതിലാവണം നാം ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നാണ് വിദ്ഗ്ധാഭിപ്രായം.



