ലച്ചിത്ര താരങ്ങളായ വിജയ്യും തൃഷയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. വിജയ് യുടെ പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ചിത്രവും ആരാധകർക്കിടയിൽ ചർച്ചയായി. ലിഫ്റ്റിന്റെ കണ്ണാടിയിൽ എടുത്ത സെൽഫിയാണ് തൃഷ പങ്കുവെച്ചത്.

ഇപ്പോഴിതാ നടി കീർത്തി സുരേഷിന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ട് ദിവസം മുമ്പ് ഗോവയിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ ഇരുവരും പ്രൈവറ്റ് ജെറ്റിലാണ് എത്തിയത്.

എയർപോർട്ടിൽ നിന്നുള്ള ഇരുവരുടേയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വിജയ്യെ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുന്നതും ഇരുവരും വിമാനത്തിലേക്ക് കയറുന്നതും വീഡിയോയിൽ കാണാം. ചെന്നൈ എയർപോർട്ടിൽ നിന്നുള്ളതാണ് ഈ വീഡിയോ.

നീലയും വെള്ളയും വരകളുള്ള ഷർട്ടും ഡെനിം പാന്റ്സുമായിരുന്നു വിജയ്യുടെ ഔട്ട്ഫിറ്റ്. അദ്ദേഹം കണ്ണടയും മാസ്ക്കും ധരിച്ചിരുന്നു. വെള്ള ടീ ഷർട്ടും ഡെനിം പാന്റ്സുമായിരുന്നു തൃഷയുടെ വേഷം. വിവാഹത്തിനായി ചെന്നൈ എയർപോർട്ടിൽനിന്ന് ഗോവയിലെ മനോഹർ ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങിയ ആറ് യാത്രക്കാരുടേയും പേരുകൾ രേഖപ്പെടുത്തിയ രേഖയും പുറത്തുവന്നു. ഇതിൽ ഒന്നാമത്ത യാത്രക്കാരനായി വിജയ്യുടെ പേരും രണ്ടാമത്തെ ആളായി തൃഷയുടെ പേരുമാണ് ചേർത്തിരിക്കുന്നത്.

ഈ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇരുവരേയും പിന്തുണച്ചും വിമർശിച്ചും നിരവധി പ്രതികരണങ്ങളുമെത്തി. സൗഹൃദത്തെ ഇത്തരത്തിൽ വളച്ചൊടിക്കരുതെന്നാണ് വിജയ് ആരാധകർ പ്രതികരിച്ചത്. അതേസമയം വിജയ്യ്ക്കെതിരായ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണ് ഇതെന്നും അവർ ആരോപിക്കുന്നു.