രണ്ടാം പിണറായി മന്ത്രിസഭയില്‍ ആര് ബിന്ദു, മുഹമ്മദ് റിയാസ് എന്നിവരെ മന്ത്രിമാരാക്കാനൊരുങ്ങുന്ന പാര്‍ട്ടി തീരുമാനത്തിനെതിരെ പ്രതിഷേധവും വിമര്ശനവുമുന്നയിക്കുന്നവര്ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. കഴിവുണ്ടെങ്കില്‍ മരുമകനെയും ഭാര്യയേയുമൊക്കെ മന്ത്രിമാര്‍ ആക്കാവുന്നതേയുള്ളുവെന്ന് സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നു. യു ഡി എഫിലെ പല പ്രമുഖ നേതാക്കളുടെയും സ്ഥാനം ബന്ധു നിയമനമല്ലേയെന്ന് ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടിയാണ് പണ്ഡിറ്റ് തന്റെ നിരീക്ഷണം നടത്തിയിരിക്കുന്നത്. പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
പാര്‍ട്ടി സെക്രട്ടറി ആയ A വിജയ രാഘവന് ജിയുടെ ഭാര്യയായ
R Bindhu ജിയെ മന്ത്രി ആക്കിയതില്‍ വളരെ സന്തോഷിക്കുന്നു . പുതിയ സര്‍ക്കാരില്‍ ബന്ധു നിയമനമാണെന്നു പറയുന്നവര്‍ക്കുള്ള മറുപടി .
R ബിന്ദു ജി പാര്‍ട്ടി സെക്രെട്ടറിയുടെ ഭാര്യ മാത്രമല്ല അവര്‍ തൃശൂരിലെ മുന്‍ മേയര്‍ കൂടി ആയിരുന്നു . കൂടാതെ തൃശൂരിലെ ഒരു പ്രമുഖ കോളേജിലെ Professor ആയിരുന്നു .അതുകൊണ്ടു , വമ്ബന്‍ ഭൂരിപക്ഷത്തോടെ ജയിച്ച അവരുടെ കഴിവ് കണക്കില്‍ എടുത്താണ് പാര്‍ട്ടി മന്ത്രി ആക്കിയത് .
അതുപോലെ Muhammed Riyaz ജിയെയും പലരും ബന്ധു നിയമനം എന്നും പറഞ്ഞു പലരും വിമര്‍ശിക്കുന്നു . അദ്ദേഹം മുഖ്യമന്ത്രിയുടെ മരുമകന് മാത്രമല്ല DYFI യുടെ പ്രമുഖ നേതാവാണെന്ന് പലരും മറക്കുന്നു . ഇതൊന്നും ബന്ധു നിയമനം അല്ല എന്നതാണ് സത്യം .
ബന്ധു നിയമനത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നവരുടെ ശ്രദ്ധയ്ക്ക് .
കാര്ത്തികേയന് ജി മരിച്ചപ്പോള്‍ ശബരി ജി വന്നു .
ഈഡന് ജി മരിച്ചപ്പോള്‍ ഹൈബി ജി വന്നു .
സി.എച്ച് ജി മരിച്ചത് കൊണ്ട് മുനീറ് ജി വന്നു .
ബേബി ജോണ്‍ ജി ശേഷം ഷിബു ജി വന്നു .
മാണി ജി മരിച്ചപ്പോള്‍ ജോസ് ജി വന്നു .
പിള്ള ജി മാറിയപ്പോള്‍ ഗണേശന് ജി വന്നു …
K കരുണാകരന് ജി യോടൊപ്പം K മുരളീധരന് ജി , പത്മജ ജി വന്നു
ടി.എം. ജേക്കബ് ജി മരിച്ചപ്പോള്‍ അനൂപ് ജി വന്നു .
ഇബ്രാഹിം കുഞ്ഞ് ജി മാറിയപ്പോള്‍ മകന് വന്നു മത്സരിച്ചു .
സീതി ഹാജി മാറിയപ്പോള്‍ പി.കെ. ബഷീര്‍ ജി വന്നു . ഇവരൊക്കെ ഏതു നിയമനത്തില്‍ പെടും എന്ന് കൂടി ഇപ്പോള്‍ R Bindu ji , Muhammed Riyaz ജിയെ വിമര്‍ശിക്കുന്നവര്‍ വ്യക്തമാക്കണം . കഴിവുണ്ടെങ്കില്‍ മകനെയും , മകളെയും , മരുമകനെയും , ഭാര്യയേയും ഒക്കെ മന്ത്രിമാര്‍ ആക്കാവുന്നതേ ഉള്ളു .
അതുപോലെ ശൈലജ ജിക്കു മന്ത്രി സ്ഥാനം കൊടുത്തില്ല എന്നും പറഞ്ഞു ചില പ്രതിപക്ഷ അണികള്‍ കരയുന്നു . അവര്‍ക്കു വളരെ കഴിവ് ഉണ്ടെന്നാണ് അതിനു കാരണമായി പറയുന്നത് . അപ്പോള്‍ കഴിഞ്ഞ സര്‍ക്കാരിലെ ബാക്കി മന്ത്രിമാരൊക്കെ കഴിവ് കെട്ടവര്‍ ആണന്നെല്ലേ ഇവര്‍ പറയാതെ പറയുന്നത് . Thomas Isac Ji, MM മണി ജി etc വേണ്ടി ആരും വാദിക്കുന്നില്ല . ഇതെല്ലാം ഒരു മാധ്യമ തന്ത്രം ആണ് . ചില മാധ്യമങ്ങള്‍ റേറ്റിംഗിന് വേണ്ടി ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്ന ആളുകളോടൊപ്പം കൂടി അനാവശ്യ വിവാദം ഉണ്ടാക്കുകയാണ് .
(വാല്‍കഷ്ണം … അവനവന്റെ കഞ്ഞികലത്തിന്റെ ഓട്ട അടയ്ക്കന് പറ്റാത്തവരാണ് , വല്ലവരും വെച്ച ബിരിയാണി വിളമ്ബുന്നതിന്റെ കുറ്റം പറയുന്നത്.)
Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…B+ Blood group and B+ aatitude ..പണ്ഡിറ്റിനെ പോലെ ആരും ഇല്ല)



