കോഴഞ്ചേരി: അച്ഛന്റെ കൈയ്യില്‍ നിന്ന് വീണ ഒന്നരവയസ്സുകാരി മരിച്ചു. ബിഹാര്‍ സോണാലി സ്വദേശി ആയ നിര്‍മാണത്തൊഴിലാളി നാഗേന്ദര്‍ കുമാറിന്റെയും സവിതാ ദേവിയുടെയും മകള്‍ സൃഷ്ടികുമാരിയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴരയോടെ ആണ് സംഭവം. 

ജോലി കഴിഞ്ഞുമടങ്ങി എത്തിയ നാഗരാജകുമാര്‍ കുഞ്ഞിനെ എടുത്ത് കളിപ്പിക്കുന്നതിനിടെ കുഞ്ഞ് താഴെവീഴുകയായിരുന്നു. ഉടന്‍തന്നെ കുഞ്ഞിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല. കുഞ്ഞിന്റെ സംസ്‌കാരം നടത്തി. ആറന്മുള പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.