ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ രാ​ജ്ഭ​വ​ൻ പ​രി​സ​ര​ത്ത് നി​ന്ന് ച​ന്ദ​ന മ​രം മോ​ഷ​ണം പോ​യി. ചൊ​വ്വാ​ഴ്ച​ ഗ​വ​ർ​ണ​റു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ കാവൽക്കാരുടെ കണ്ണ് വെട്ടിച്ച് മ​രം മു​റി​ച്ച് ക​ട​ത്തുകയായിരുന്നു.

രാ​ജ്ഭ​വ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ഡീ​ഷ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ ചി​ല​രെ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും യ​ഥാ​ർ​ഥ പ്ര​തി​യെ​പ്പ​റ്റി പോ​ലീ​സി​ന് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.