കൊച്ചി: വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽനിന്നു കമ്പ്യൂട്ടർ ഉപകരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ച് കൊച്ചി എൻഐഎ കോടതി. ഒന്നാം പ്രതിയായ ബിഹാർ സ്വദേശി സുമിത് കുമാറിന് അഞ്ച് വർഷം തടവും രണ്ടാം പ്രതിയായ രാജസ്ഥാൻ സ്വദേശി ദയാ റാമിന് മൂന്ന് വർഷം തടവ് ശിക്ഷയുമാണ് വിധിച്ചത്.
കപ്പൽശാലയിലെ സ്വകാര്യ കരാർ ഏജൻസിയിലെ തൊഴിലാളികളായിരുന്നു ഇവർ. 2019 സെപ്റ്റംബർ 13നാണ് നിർമാണത്തിലിരുന്ന വിമാന വാഹിനി കപ്പലായ വിക്രാന്തിൽ മോഷണം നടന്നത്.



