ഹൂസ്റ്റണ്‍: ആഗോള റോമൻ കത്തോലിക്ക സഭയുടെ തലവനും വത്തിക്കാൻസിറ്റിയുടെ അധിപനുമായിരുന്ന ദിവംഗതനായ എമരിറ്റിസ് പതിനാറാമൻ ബനഡിക്ട് മാർപാപ്പക്ക് ഇൻറർനാഷണൽ പ്രയർ ലൈൻ കുടുംബത്തിന്റെ പ്രാർഥനാഞ്ജലി.
ഇൻറർനാഷണൽ പ്രയർ ലൈൻ ജനുവരി 3 വൈകീട്ട് സംഘടിപ്പിച്ച 451 -മത് സമ്മേളനത്തിൽ കോഡിനേറ്റർ സി.വി. സാമുവേൽ അനുശോചന സന്ദേശം വായിച്ചു.
വത്തിക്കാനിലെ മേറ്റർ എക്സീസിയാ മൊണാസ്ട്രിയിൽ വച്ച് പ്രാദേശിക സമയം ജനുവരി 31 ശനിയാഴ്ച രാവിലെ ദിവംഗതനായ ബനഡിക്ട് മാർപാപ്പ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടർന്ന് പോപ് എമരിറ്റസ് എന്ന പദവിയിൽ വത്തിക്കാൻ ഗാർഡൻസിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. ആറു നൂറ്റാണ്ടുകൾക്കുള്ളിൽ ആദ്യമായായിരുന്നു ഒരു മാർപാപ്പയുടെ സ്ഥാനത്യാഗം. ജർമൻ പൗരനായ കർദ്ദിനാൾ ജോസഫ് റാറ്റ്സിങ്ങറാണ് ബനഡിക്ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാർപാപ്പയായത്. ഒരേസമയം, യാഥാസ്ഥിതികനും പുരോഗമനവാദിയുമായ മാർപാപ്പ എന്നറിയപ്പെട്ട ബനഡിക്ട് പതിനാറാമൻ ധാർമികതയുടെ കാവലാൾ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു.
കൗമാരത്തിൽത്തന്നെ ഹിറ്റ്ലറുടെ യുവസൈന്യത്തിൽ നിർബന്ധപൂർവം ചേർക്കപ്പെട്ട അദ്ദേഹം നാത്സി സൈന്യത്തിന്റെ കോണ്‍സൻട്രേഷൻ ക്യാന്പുകളിൽ ജൂതർ അനുഭവിച്ച പീഡനങ്ങൾക്കു സാക്ഷിയായി. അതിന്റെ വേദനയാണ് അദ്ദേഹത്തെ ദൈവവഴിയിലേക്കു നയിച്ചത്.
എല്ലാവരെയും സ്നേഹിക്കുകയും ആദരിക്കുകയും സഭകൾ തമ്മിലുള്ള ഐക്യത്തെ കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്ന ഒരു സഭ പിതാവായിരുന്നുവെന്നും പതിനാറാമൻ മാർപാപ്പ. ഇൻറർനാഷണൽ പ്രയർ ലൈൻ കുടുംബത്തിന്റെ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതോടൊപ്പം റോമൻ കത്തോലിക്ക സഭ വിശ്വാസ സമൂഹത്തിന്റെ ദുഃഖത്തിൽ ഐപിഎൽ കുടുംബം പങ്കുചേരുന്നുവെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു . മാർപാപ്പയുടെ സ്മരണാർഥം ഒരുനിമിഷം മൗനം ആചരിക്കുകയും തുടർന്ന് കെ പി കുരുവിള അച്ചൻ പ്രാരംഭ പ്രാർഥനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.
സമ്മേളനത്തിൽ കോഡിനേറ്റർ സി.വിയ സാമുവേൽ ആമുഖപ്രസംഗം നടത്തിയതിനുശേഷം എല്ലാവരെയും സ്വാഗതം ചെയ്തു നിശ്ചയിക്കപ്പെട്ട പാഠഭാഗം ഹൂസ്റ്റണിൽ നിന്നുള്ള ഡെയ്സി ജോർജ്ജ് വായിച്ചു. ബിഷപ്പ് ഡോക്ടർ സി വി മാത്യു ന്ധപുതു വർഷത്തിൽ ദൈവംന്ധ എന്നവിഷയത്തെ ആധാരമാക്കി പുതുവത്സര സന്ദേശം നൽകി. എബ്രഹാം ഇടിക്കുള മധ്യസ്ഥ പ്രാർഥനക്കു നേതൃത്വം നൽകി . ഹൂസ്റ്റണിൽ നിന്നുള്ള കോർഡിനേറ്റർ ടി.എ മാത്യു നന്ദി പറഞ്ഞു. ഷിജു ജോർജ് ടെക്നിക്കൽ സപ്പോർട്ട് ആയിരുന്നു.