തൃ​ശൂ​ര്‍: ‌ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ വ​യോ​ധി​ക​യെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് അ​ഞ്ച് പ​വ​ന്‍റെ മാ​ല മോ​ഷ്ടി​ച്ച യു​വ​തി അ​റ​സ്റ്റി​ല്‍. ക​ന​ക​മ​ല സ്വ​ദേ​ശി​നി ഷീ​ബ എ​ന്ന ശി​ല്‍​പ​യെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഡി​സം​ബ​ർ 24ന് ​മു​രി​ങ്ങൂ​ര്‍ സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക ചി​കി​ത്സ തേ​ടി ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. എ​ക്സ്റേ എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് യു​വ​തി ത​ന്ത്ര​പൂ​ർ​വം മാ​ല മോ​ഷ്ടി​ച്ച​ത്.