ന്യൂയോർക്ക്: അമേരിക്ക സന്ദർശിക്കാൻ എത്തിയ പെരുമ്പാവൂർ എംഎൽഎ അഡ്വ. എൽദോസ് കുന്നപ്പള്ളിക്ക് ന്യൂഹൈഡ് പാർക്കിൽ മലയാളി സമൂഹം സ്വീകരണം നൽകി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (ഐഒസി) കേരളാ ചാപ്റ്റർ പ്രസിഡന്‍റ് ലീലാ മാരേട്ടിന്‍റെ നേതൃത്വത്തിലാണ് കുന്നപ്പള്ളിക്ക് ന്യൂ ഹൈഡ് പാർക്കിൽ സ്വീകരണം ക്രമീകരിച്ചത്.

ഐ.ഓ.സി. നാഷണൽ വൈസ് ചെയർമാൻ ജോർജ് എബ്രഹാം, ഫ്ലോറൽ പാർക്ക് മെർച്ചന്‍റ്സ് അസ്സോസ്സിയേഷൻ വൈസ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ കോശി ഉമ്മൻ, മെർച്ചന്റ്സ് അസോസിയേഷൻ കമ്മറ്റി അംഗം വി. എം. ചാക്കോ, വേൾഡ് മലയാളീ കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസ് പ്രസിഡൻറ് ഈപ്പൻ ജോർജ്,

ഡബ്ല്യുഎംസി വൈസ് പ്രസിഡന്‍റ് വർഗ്ഗീസ് എബ്രഹാം (രാജു), ഫോമാ മെട്രോ റീജിയൻ സെക്രട്ടറി ബിജു ചാക്കോ, സോഷ്യൽ വർക്കർ ജയകൃഷ്‌ണൻ, മോർട്ടഗേജ് ലോൺ ഓഫീസർ സജി തോമസ്, അഭിനേതാവ് ബിജോയ്, മാധ്യമ പ്രവർത്തകൻ മാത്യുക്കുട്ടി ഈശോ തുടങ്ങി നിരവധി മലയാളീ സുഹൃത്തുക്കൾ സ്വീകരണയോഗത്തിൽ പങ്കെടുത്തു. അമേരിക്കൻ മലയാളികളുടെ സ്നേഹാദരവുകൾക്കും സ്വീകരണം ക്രമീകരിച്ച ഏവർക്കും