എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നിലയിൽ ആശങ്ക. നിലവിൽ രാജ്ഞിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരടങ്ങുന്ന വിദഗ്ധ സംഘത്തിന്‍റെ നിരീക്ഷണത്തിലാണെന്നും കൊട്ടാരം വാർത്താക്കുറിപ്പിൽ അറിയിച്ചു.
സ്കോട്ട്ലൻഡിലെ അവധിക്കാല വസതിയായ ബാൽമോറലിലാണ് രാജ്ഞിയുള്ളത്. ചാൾസ് രാജകുമാരൻ ഉൾപ്പെടെയുള്ളവർ ബാൽമോറലിലേക്ക് എത്തിയിട്ടുണ്ട്.



