വാഷിങ്ടൻ ഡി സി ∙ ബൈഡൻ കാബിനറ്റിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അവസാന അംഗം എറിക്ക് ലാൻഡറിന് സെനറ്റിന്റെ അംഗീകാരം. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ചുമതലയാണ് പ്രമുഖ ശാസ്ത്രജ്ഞനായ എറിക്ക് ലാന്ററിന് ലഭിക്കുക.
ചരിത്രത്തിലാദ്യമായാണ് ഒഎസ്ടിപിയുടെ (OSTP) അധ്യക്ഷന് കാബിനറ്റ് പദവി അനുവദിക്കുന്നത്. ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത ജനുവരി യിലാണ് ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തതെതെങ്കിലും, റിപ്പബ്ലിക്കൻ പാർട്ടിയുടെ എതിർപ്പിനെ തുടർന്നാണു നിയമനം വൈകിയത്.
ഒബാമ ഭരണത്തിൽ സയൻസ് ആൻഡ് ടെക്നോളജി പ്രസിഡൻഷ്യൽ കൗൺസിൽ ഓഫ് അഡ്‌വൈസേഴ്സ് ഉപാധ്യക്ഷനായിരുന്നു ലാന്റർ. മോളികൂളർ ബയോളജിസ്റ്റായി അറിയപ്പെടുന്ന ഇദ്ദേഹം ഇന്റർനാഷണൽ ഹ്യുമൻ ജെനോം പ്രൊജക്ടിന്റെ പ്രവർത്തനത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.
ലാന്ററിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ബൈഡൻ അഭിപ്രായപ്പെട്ടു. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖ യൂണിവേഴ്സിറ്റികളിൽ നിന്നാണ് ലാൻഡർ ബിരുദവും ബിരുദാനന്തരബിരുദവും നേടിയത്.



