ഷാജ് കിരണുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് വിട്ട് സ്വപ്ന സുരേഷ്. യാത്രവിലക്ക് മാറ്റാന്‍ ശ്രമിക്കുന്നും, പണം വാങ്ങിയിട്ട് കീഴടങ്ങണം എന്നതടക്കമുള്ള കാര്യമാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. സിനിമയിൽ കാണിക്കുന്ന പോലെ ഹീറോയിസം കാണിക്കാൻ ആണെങ്കിൽ അതൊന്നും നടക്കുന്ന കാര്യമല്ല. സത്യമിതാണ്, ഇവരൊന്നും യാഥാർത്ഥ്യത്തിലേക്ക് വന്നിട്ടില്ല. ശിവശങ്കറിന് ശിക്ഷിക്കണം എന്നുണ്ടെങ്കിൽ നിങ്ങളേൽക്കുന്ന പീഡനം കൊണ്ട് എന്താണ് ഗുണം. നിങ്ങള്‍ ജയിലിന് അകത്ത് പോയാല്‍ നിങ്ങളുടെ കുടുംബത്തിനും മക്കള്‍ക്കമല്ലേ നഷ്ടമെന്നും ഷാജ് കിരണ്‍ ചോദിക്കുന്നു.

‘അയാളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യട്ടെ. നിങ്ങൾ സ്ട്രഗിൾ ചെയ്യുന്നതിൽ നേട്ടമെന്താണ്. അല്ലെങ്കിൽ കീഴടങ്ങണം. കീഴടങ്ങണം എന്ന് പറഞ്ഞാൽ ഒരു എമൗണ്ട് വാങ്ങിക്കീഴടങ്ങണം.’ എന്നും പുറത്ത് വിട്ട ശബ്ദ രേഖയില്‍ ഷാജ് കിരണ്‍ സ്വപ്ന സുരേഷിനോട് പറയുന്നു. ആരില്‍ നിന്ന് വാങ്ങാനാണ്, ആരെ നമുക്ക് അറിയാം എന്ന് സ്വപ്ന ചോദിക്കുമ്പോള്‍ ‘നിങ്ങൾ പറഞ്ഞത് ആർക്കാണ് ഡാമേജ് ഉണ്ടായത്. അവരുടെ കൈയിൽ നിന്ന് കാശ് വാങ്ങണം. നിങ്ങളെന്തിനാ ചെയ്യാത്ത തെറ്റിന് ജയിലിൽ പോയത്, അതിന് വേണ്ടി കാശ് വാങ്ങണം. നിങ്ങളെ വെച്ച് വേറാരോ കാശ് വാങ്ങുന്നുണ്ട്. നിങ്ങളെ ബലിയാടാക്കുകയാണ് അവർ’ എന്നായിരുന്നു ഷാജ് കുമാറിന്റെ മറുപടി. ഇത്രം കാലം ജയിലിൽ കിടന്നതിന് ഫേയ്സ് ചെയ്ത പ്രശ്നങ്ങൾക്ക് ഒരു കോംപൻസേഷൻ ചോദിക്കണം. ട്രാവൽ ബാൻ മാറ്റാനുമെന്നും സ്വപ്ന പറയുന്നുണ്ട്.