നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടിമിസ് ദൗത്യ പരമ്പരയിലെ ആദ്യ വിക്ഷേപണം മാറ്റിവച്ചു. ബഹിരാകാശ വിക്ഷേപണ സംവിധാനത്തിലെ റോക്കറ്റിന്റെ നാല് RS-25 എഞ്ചിനുകള്‍ തകരാറിലായതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചത്. ഇന്ത്യന്‍ സമയം ഇന്നു വൈകിട്ട് 6.04ന് ഫ്‌ലോറിഡയിലെ കേപ് കാനവറലില്‍ നിന്നായിരുന്നു ആര്‍ട്ടിമിസ് 1 കുതിച്ചുയരേണ്ടിയിരുന്നത്.
വിക്ഷേപണത്തിന് മുമ്പ് ദ്രവ ഹൈഡ്രജനും ഓക്സിജനും എന്‍ജിനിലേക്ക് എത്തേണ്ടതുണ്ട്. എന്നാല്‍ പ്രതീക്ഷിച്ചപോലെ ഇത് സംഭവിക്കുന്നില്ലെന്ന് എന്‍ജിനീയര്‍മാര്‍ കണ്ടെത്തി. എഞ്ചിന്‍ നമ്പര്‍ 3 പ്രതീക്ഷിച്ചതുപോലെ പ്രവര്‍ത്തിച്ചില്ല. തകരാറുകള്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെതോടെ ദൗത്യം മാറ്റിവെയ്ക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത ലോഞ്ച് വിന്‍ഡോ സെപ്റ്റംബര്‍ രണ്ടിനാണ്. എന്നാല്‍ ആ ദിവസം മറ്റൊരു ശ്രമം നടത്തുമോ എന്ന് നാസ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
തുടക്കത്തില്‍, 1, 2, 4 എഞ്ചിനുകളിലെ പ്രീ-വാല്‍വുകള്‍ അടച്ച് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനും മൂന്നാമത്തെ എഞ്ചിനിലൂടെ ടാങ്കിനെ വെന്റ് ചെയ്യുന്നതിനും ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ഈ ശ്രമങ്ങള്‍ക്കിടയിലും എഞ്ചിന്‍ നമ്പര്‍ 3-ല്‍ എഞ്ചിന്‍ ചോര്‍ച്ച കണ്ടെത്തിയില്ല. ഈ സമയത്ത്, ഹൈഡ്രജന്‍ ടീം വന്നപ്പോള്‍ നാസ കൗണ്ട്ഡൗണ്‍ ക്ലോക്ക് ടി-മൈനസ് 40 മിനിറ്റില്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഒടുവില്‍ പരിഹാരമൊന്നും കണ്ടെത്താനാകാതെ വിക്ഷേപണ ജാലകം ഉപേക്ഷിക്കേണ്ടി വന്നു. ടാങ്കിന്റെ പ്രവര്‍ത്തനസമയത്ത് സംഭവിച്ച മറ്റൊരു പ്രശ്‌നം ടാങ്കില്‍ വിള്ളലുണ്ടായതാണ്. അകത്തെ ടാങ്കിന്റെ ഫ്‌ലേഞ്ചില്‍ ഒരു വിള്ളതായി കാണിച്ചു. എന്നാല്‍ എഞ്ചിനീയര്‍മാര്‍ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വിലയിരുത്തുകയും ടാങ്കില്‍ ഘടനാപരമായ വിള്ളലില്ലെന്ന് ഉറപ്പിച്ചു.
ആര്‍ട്ടെമിസ് ലോഞ്ച് ടീം ‘സ്ലോ ഫില്ലിംഗ്’ എന്നതില്‍ നിന്ന് ‘ഫാസ്റ്റ് ഫില്ലിംഗ്’ ഹൈഡ്രജനിലേക്ക് മാറുമ്പോള്‍, ശുദ്ധീകരണ ക്യാനിലേക്കുള്ള ഹൈഡ്രജന്റെ അളവില്‍ വര്‍ദ്ധനവുണ്ടായി. ടീം എല്ലാ ഡാറ്റയും പരിശോധിച്ച്, ചോര്‍ച്ച പരമാവധി സ്വീകാര്യമായ അളവിന് താഴെയാകുന്നതുവരെ ഹൈഡ്രജന്‍ നിറയ്ക്കുന്നത് മന്ദഗതിയിലാക്കി. ടാങ്ക് നിറയ്ക്കുന്നത് പുനരാരംഭിച്ചതിന് ശേഷം പ്രശ്‌നം പീന്നീട് ഉണ്ടായില്ല.



