ടൊറന്റോ ∙ കേരള നിയമസഭയുടെ ഇരുപത്തൊന്നാമതു സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എം.ബി. രാജേഷിനും കേരളത്തിന്റെ പുതിയ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശനും കാനഡയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ നാഷനൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡ (നഫ്മ കാനഡ) ആശംസകൾ അറിയിക്കുന്നതായി നാഷനല്‍ പ്രസിഡന്‍റും ലോക കേരള സഭാംഗവുമായ കുര്യന്‍ പ്രക്കാനം അറിയിച്ചു.

നാടിന്റെ ജനാധിപത്യ വ്യവസ്ഥകൾ ശക്തിപ്പെടുത്താൻ ഇരുവർക്കും അവരുടെ പുതിയ സ്ഥാനലബ്‌ധികൾ മൂലം സാധിക്കട്ടെയെന്നു നഫ്മ കാനഡയുടെ നാഷനല്‍ ജനറല്‍ സെക്രട്ടറി പ്രസാദ് നായര്‍ ആശംസിച്ചു. നഫ്മ കാനഡ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാജശ്രീ നായർ നാഷനൽ വൈസ് പ്രസിഡന്റ് സുമൻ കുര്യൻ, അജു ഫിലിപ്പ് സിജോ ജോസഫ് നാഷനൽ സെക്രട്ടറിമാരായ മനോജ് ഇടമന, ജോജി തോമസ്, ജോൺ നൈനാൻ, സജീവ് ബാലൻ തോമസ് കുര്യൻ, നാഷനൽ ജോയിന്റ് സെക്രട്ടറി എബ്രഹാം ഐസക്ക്, സജീബ് കോയ, ട്രഷറർ സോമൻ സക്കറിയ, ജോയിൻ ട്രഷറർ ജെയ്സൺ ജോസഫ്, ടിനോ വെട്ടം, നാഷനൽ കമ്മറ്റി അംഗങ്ങളായ ഗിരി ശങ്കർ, അനൂപ് എബ്രഹാം, ബിജു ജോർജ്, സിജു സൈമൺ, ജാസ്മിൻ മാത്യു, ജെറി ജോയ്, ജിനീഷ് കോശി, അഖിൽ മോഹൻ, ജൂലിയൻ ജോർജ്, മനോജ് കരാത്ത, ഇർഫാത് സയ്ദ്, ഫിലിക്സ് ജെയിംസ്, സന്തോഷ് മേക്കര, സഞ്ജയ് ചരുവിൽ, ജെറിൻ നെറ്റ്‌കാട്ട് , മോന്‍സി തോമസ് എന്നിവർ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേരളാ നിയമസഭാ സ്പീക്കര്‍ക്കും പ്രതിപക്ഷ നേതാവിനും ആശംസകള്‍ നേര്‍ന്നു.