മുംബൈ: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഈ സീസൺ നഷ്ടമാകുമെന്ന് സ്ഥിരീകരിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് ഡയറക്ടര്‍ സൗരവ് ഗാംഗുലി. പന്ത് ഐപിഎല്ലിനുണ്ടാവില്ലെന്നും ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ താരത്തിന്റെ അഭാവം ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഗാംഗുലി കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പന്തിന്റെ അഭാവത്തിലും ഡല്‍ഹി മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബര്‍ 30-നാണ് കാര്‍ അപകടത്തിൽ പന്തിന് സാരമായി പരിക്കേറ്റത്. ഐപിഎല്ലിന് പുറമേ ഏഷ്യാ കപ്പും ഏകദിന ലോകകപ്പും പന്തിന് നഷ്ടമായേക്കും.



