കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ഉ​ട​മ​സ്ഥ​രി​ല്ലാ​തെ ഭീ​തി​പ​ര​ത്തു​ന്ന നാ​യ്ക്ക​ളെ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം മൃ​ഗ​ശാ​ല​ക​ളി​ലെ മാം​സ​ഭോ​ജി​ക​ളാ​യ മൃ​ഗ​ങ്ങ​ൾ​ക്കു ഭ​ക്ഷ​ണ​മാ​ക്കി ന​ൽ​കാ​ൻ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നു കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട്-​എം. സം​സ്ഥാ​ന ക​മ്മി​റ്റി ത​യാ​റാ​ക്കി​യ നാ​യ​ശ​ല്യം പ​രി​ഹ​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ നി​വേ​ദ​നം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​റോ​ണി മാ​ത്യു സം​സ്ഥാ​ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷി​നു കൈ​മാ​റി.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യി കൊ​ണ്ടി​രി​ക്കു​ന്ന നാ​യ​ക​ളു​ടെ ജീ​വ​നു മു​ക​ളി​ലാ​ണ് പി​ഞ്ചു കു​ഞ്ഞു​ങ്ങ​ള​ട​ക്ക​മു​ള്ള മ​നു​ഷ്യ​ജീ​വ​ൻ. മൃ​ഗ​ശാ​ല​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ര​ക്ഷി​ത മേ​ഖ​ല​യി​ലു​ള്ള മാം​സ​ഭോ​ജി​ക​ളാ​യ മൃ​ഗ​ങ്ങ​ൾ​ക്കു ഭ​ക്ഷ​ണ​ത്തി​നാ​യി ഭാ​രി​ച്ച സാ​ന്പ​ത്തി​ക​മാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. നാ​യ്ക്ക​ളെ ന​ൽ​കി​യാ​ൽ ആ ​ചെ​ല​വ് ഒ​ഴി​വാ​ക്കാം. 

വീ​ട്ടി​ലെ നാ​യ്ക്ക​ളു​ടെ​യും പൂ​ച്ച​ക​ളു​ടെ​യും സെ​ൻ​സ​സും അ​വ​യു​ടെ ലൈ​സ​ൻ​സിം​ഗ് സി​സ്റ്റ​വും ക​ർ​ശ​ന​മാ​ക്ക​ണം. ലൈ​സ​ൻ​സ് ഉ​ള്ള പൂ​ച്ച​ക​ളും നാ​യ​ക​ളും പൊ​തു​നി​ര​ത്തി​ൽ വ​രി​ക​യാ​ണെ​ങ്കി​ൽ ഉ​ട​മ​സ്ഥ​ർ​ക്കെ​തി​രെ പി​ഴ​യോ​ടു കൂ​ടി​യ ശി​ക്ഷ ന​ട​പ്പി​ലാ​ക്ക​ണം. യൂ​ത്ത്ഫ്ര​ണ്ട്-​എം സം​സ്ഥാ​ന ക​മ്മി​റ്റി മ​ന്ത്രി​ക്കു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ലു​ള്ള​ത്.

പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു നി​വേ​ദ​നം കൈ​മാ​റി​യ​ത്. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ സി​റി​യ​ക് ചാ​ഴി​കാ​ട​ൻ, ഷേ​യ്ക്ക് അ​ബ്ദു​ള്ള, ബി​റ്റു വൃ​ന്ദാ​വ​ൻ, എ​സ്. അ​യ്യ​പ്പ​ൻ​പി​ള്ള, തോ​മ​സ് ഫി​ലി​പ്പോ​സ്, അ​ഖി​ൽ ബാ​ബു, ബി​ൻ​സ​ൻ ഗോ​മ​സ്, അ​നി​ൽ എ​ഡ്വേ​ർ​ഡ് തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.