മുംബൈ: തിങ്കളാഴ്ച രാത്രി താനെയിൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ഗ്രൂപ്പിന്റെ വനിതാ പ്രവർത്തകർ ക്രൂരമായി മർദിച്ച ഉദ്ധവ് ബാലാസാഹേബ് താക്കറെ (യുബിടി) ശിവസേനയുടെ വനിതാ പ്രവർത്തക റോഷ്‌നി ഷിൻഡെയെ ചൊവ്വാഴ്ച രാത്രി മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സന്ദർശിച്ചു. റോഷ്‌നിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം താനെ റെസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഉദ്ധവ് താക്കറെ ഇക്കാര്യം ആവശ്യപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെക്കണമെന്നും സംസ്ഥാനത്തെ ക്രമസമാധാന നില ആകെ തകിടം മറിഞ്ഞുവെന്നും താക്കറെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാന ആഭ്യന്തരമന്ത്രി പൊതുജനങ്ങളോട് സത്യസന്ധത പുലർത്തുന്നുണ്ടെങ്കിൽ രാജിവെക്കണം. സ്ത്രീകൾ മർദിക്കപ്പെടുന്നു, കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കാൻ നിങ്ങൾ ധൈര്യപ്പെടുന്നില്ലെങ്കിൽ രാജിവയ്ക്കുക”, തന്റെ രോഷം പ്രകടിപ്പിച്ചുകൊണ്ട് ഉദ്ധവ് താക്കറെ പറഞ്ഞു.

ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, രശ്മി താക്കറെ എന്നിവർക്കൊപ്പമാണ്‌ താനെയിലെ സമ്പദ ഹോസ്പിറ്റലിൽ റോഷ്‌നി ഷിൻഡെയെ ഉദ്ധവ് താക്കറെ സന്ദർശിച്ചത്. വിഷയം ചർച്ച ചെയ്യാൻ താനെ പോലീസ് കമ്മീഷണർ ജയ് ജീത് സിങ്ങിനെ കാണാൻ ശ്രമിച്ചെങ്കിലും സിംഗ് ഓഫീസിൽ ഇല്ലാതിരുന്നതിനാൽ സാധിച്ചില്ല. താനെ റെസ്റ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ, ഉദ്ധവ് താക്കറെ ഷിൻഡെ-ഫഡ്‌നാവിസ് സർക്കാരിനെതിരെ രൂക്ഷമായ ആക്രമണം നടത്തി,

“സർക്കാരിനെ കഴിഞ്ഞയാഴ്ച സുപ്രീം കോടതി ബലഹീനനെന്ന് വിളിച്ചിരുന്നു, അത് സ്ഥിരീകരിച്ചു. വ്യക്തിത്വം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

യഥാർത്ഥ ശിവസൈനികർ തെരുവിലിറങ്ങിയാൽ ബാലാസാഹിബിന്റെ ഫോട്ടോയും കാവിക്കൊടിയുമായി നൃത്തം ചെയ്യുന്ന വ്യാജ ശിവസൈനികർക്ക് അതിനെ നേരിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടായിസം വർദ്ധിക്കുന്നു, മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നു, സ്ത്രീകളെ മർദിക്കുന്നു, ആഭ്യന്തരമന്ത്രി വെറുതെ ഇരിക്കുകയാണ്, ഗുണ്ടാഭരണമാണ് നടക്കുന്നത്,അദ്ദേഹം കൂട്ടിച്ചേർത്തു.