ചൈനയും ജപ്പാനും ഈ വര്‍ഷത്തെ ഏറ്റവും ശക്തിയാര്‍ന്ന ചുഴലിക്കാറ്റിന്റെ ഭീഷണിയില്‍. ഹിന്നംനോര്‍ എന്ന് പേരിട്ടിരിക്കുന്ന ആഗോള ചുഴലിക്കാറ്റ് ജപ്പാന്റെ തെക്കന്‍ ദ്വീപുകള്‍ക്കും ചൈനയുടെ കിഴക്കന്‍ തീരങ്ങള്‍ക്കുമാണ് ഭീഷണി സൃഷ്ടിക്കുന്നത്.
കിഴക്കന്‍ ചൈന കടലിന് കുറുകെ സഞ്ചരിക്കുന്ന ചുഴലിക്കാറ്റിന് മണിക്കൂറില്‍ 257 കിലോമീറ്ററാണ് വേഗത. കൂടുതല്‍ ശക്തിപ്രാപിച്ചാല്‍ വേഗത 300 കിലോമീറ്റര്‍ കടക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി 15 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉയര്‍ന്നുപോകുന്നതായി യുഎസ് ജോയിന്റ് ടൈഫൂണ്‍ വാണിങ് സെന്റര്‍ അറിയിച്ചു. ജപ്പാന്റെ ഒകിനാവ ദ്വീപിന് 230 കിലോമീറ്റര്‍ അകലെയായിരുന്നു ഇന്നലെ കാറ്റ് സ്ഥിതി ചെയ്തത്. ഇന്ന് ജപ്പാനിലെ റൈകു ദ്വീപിലേക്ക് കാറ്റ് എത്തിയേക്കും.
ജപ്പാന്‍ മിറ്റിരിയോളജിക്കല്‍ ഏജന്‍സിയും ഹിന്നംനോറിനെ സൂപ്പര്‍ ടൈഫൂണ്‍ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ കാറ്റഗറി നാല് വിഭാഗത്തിലാണ് കാറ്റ് ഉള്‍പ്പെട്ടിരിക്കുന്നത്. മികച്ച ഒരു ചുഴലിക്കണ്ണും കാറ്റിനുണ്ടെന്ന് ഉപഗ്രഹചിത്രങ്ങള്‍ വെളിവാക്കുന്നു.



