തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്നും പ്രത്യേക പരിശോധന നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്. 440 സ്ഥാപനങ്ങളില്‍ നടന്ന പരിശോധനയിൽ 26 എണ്ണത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു.
വൃത്തിഹീനമായി പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങളും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുമാണ് അടപ്പിച്ചത്. 145 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.