ഇടുക്കി: പെരുവന്താനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാൻ താഴ്ചയിലേക്ക് മറിഞ്ഞ് 13 പേർക്ക് പരിക്കേറ്റു. രാത്രി ഏഴിനാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി.
കടുവാപ്പാറ മേഖലയിലെ വളവിൽ വച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി ക്രാഷ് ബാരിയർ തകർത്ത് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി.
അപകടത്തെത്തുടർന്ന് മുണ്ടക്കയം – കുട്ടിക്കാനം പാതയിൽ ഗതാഗത തടസം നേരിടുന്നുണ്ട്.