മലയാളിയുടെ ഓണക്കാലം ഇന്ന് ആരംഭിക്കുന്നു, ഇന്ന് അത്തം – പത്താം നാള്‍ തിരുവോണമാണ്. പൂക്കളമിടലിനും ഇന്ന് തുടക്കം കുറിയ്ക്കുന്ന ദിവസമാണ്. കര്‍ക്കിടകത്തിലാണ് ഇത്തവണ അത്തം എന്ന പ്രത്യേകതയുമുണ്ട്. ഇനിയും അഞ്ചു നാള്‍ കഴിഞ്ഞാല്‍ മാത്രമേ ചിങ്ങം ആരംഭിക്കുക. ഇത്തവണ , ആളും ആരവവുമില്ലാതെയാണ് തൃപ്പൂണിത്തുറ അത്തച്ചമയത്തിന് കൊടിയേറുന്നത്.
കൊവിഡ് കാലമായതിനാല്‍ ആഘോഷം ചടങ്ങുകളില്‍ ഒതുങ്ങും. പ്രളയവും, കൊവിഡും തീര്‍ത്ത കെടുതികള്‍ക്കിടെ കഴിഞ്ഞ നാലുവര്‍ഷമായി അത്തച്ചമയത്തിന് കാര്യമായ ആഘോഷങ്ങളില്ലായിരുന്നു.കൊവിഡ് കാലത്തിനു മുന്‍പുവരെ തൃപ്പൂണിത്തുറ അത്തച്ചമയം ആഘോഷത്തിന്റേതായിരുന്നു .



