ഇവാന്സ്വില്ല: ഇന്ത്യാനയിലെ ഇവാന്സ്വില്ലയിലെ ഒരു വസതിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. 39 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. പതിനൊന്നു വീടുകള്‍ പൂര്‍ണമായി നശിച്ചു.
ദുരന്തബാധിതര്‍ക്ക് അമേരിക്കന്‍ റെഡ്ക്രോസ് സഹായം നല്‍കുമെന്ന് അഗ്നിശമനസേനാ വിഭാഗം മേധാവി മൈക് കൊന്നെല്ലി അറിയിച്ചു. സര്‍ക്കാരിന്റെ വിവിധ അന്വേഷണ ഏജന്‍സികള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
സ്ഫോടനം സംബന്ധിച്ച് വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ത്യാനപോളീസില്നിന്നും തെക്കുപടിഞ്ഞാറായി മൂന്നു മണിക്കൂര്‍ യാത്രാദൈര്‍ഘ്യമുള്ള സ്ഥലമാണ് ഇവാന്സ്വില്ല.



