തായ് എയര്വേയ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി നസ്രിയ. വിമാനത്തില്‍ വെച്ച് ബാഗ് നഷ്ടമായെന്ന് പരാതിപ്പെട്ടിട്ടുണ്ടും തായ് എയര്‍വേയ്സ് അവഗണിച്ചു. മോശം സര്‍വീസാണ് തായ് എയര്വേയ്സിന്റേത്. ഇതുവരെ ഇങ്ങനെ ഒരു എയര്‍ ലൈനിന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും നസ്രിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.
തായ് എയര്‍വേയ്സ് ഏറ്റവും മോശമാണ്. ഒരു എയര്‍ലൈനിന്റെയും അവരുടെ ജീവനക്കാരുടെയോ ഭാഗത്ത് നിന്നു ഇതുവരെ ഇത്തരത്തില്‍ മോശം അനുഭവം ഉണ്ടായിട്ടില്ല. ബാഗ് നഷ്ടമായെന്ന് പരാതിപ്പെട്ട് സഹായം തേടിയപ്പോള്‍ അവര്‍ ഒരു ശ്രദ്ധയും തന്നില്ല. ഇനി ജീവിതത്തില്‍ ഒരിക്കലും തായ് എയര്വേയ്സില് യാത്ര ചെയ്യില്ലെന്നും നസ്രിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
നസ്രിയ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് ‘അണ്ടേ സുന്ദരാനികി’യാണ്. ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തില്‍ നാനിയായിരുന്നു നായകൻ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ചിത്രം ഒടിടിയിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു. നെറ്റ്ഫ്ളിക്സില്‍ ആണ് ചിത്രം സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്നത്.



