ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഒറ്റക്കായി പോയാലും അതിനായി പോരുതുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സെപ്റ്റംബര്‍ 7ന് ആരംഭിക്കുന്ന ഭാരതയാത്രക്ക് മുന്നോടിയായി നടന്ന കോണ്‍ക്ലേവിനെ അഭിസംബോധന ചെയുകയായിരുന്നു രാഹുല്‍ ഗാന്ധി.
ഇന്ത്യയെ ഒന്നിപ്പിക്കുക എന്നത് ഒരു നീണ്ട യുദ്ധമാണ്. ഞാന്‍ അതിന് തയാറാണ്. രാജ്യത്തെ ജനങ്ങളെ വിഭജിക്കല്‍ അല്ല ഒന്നിപ്പിക്കലാണ് ഈ യാത്ര ലക്ഷ്യം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഈ യാത്രയില്‍ ആരും കൂടെയില്ലെങ്കിലും താന്‍ ഒറ്റയ്ക്ക് നടക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും രാജിവച്ചതിന് പിന്നാലെയുള്ള മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടി ശ്രദ്ധേയമായി.



