പത്തനംതിട്ട: കഞ്ചാവുമായി വീട്ടമ്മ പിടിയിൽ. അടൂർ ഏനാദിമംഗലം മാരൂർ വടക്കേ ചരുവിള വീട്ടിൽ ബാഹുലേയന്റെ ഭാര്യ സുജാത(57) ആണ് അറസ്റ്റിലായത്. പത്തനാപുരത്തുനിന്ന് ഓട്ടോറിക്ഷയിൽ ശാങ്കൂരിലേക്കു വരുന്നതിനിടെ നർകോട്ടിക് സെല്ലും അടൂർ പോലീസും ചേർന്ന് ഇവരെ പിടികൂടിയത്.
സുജാതയുടെ കൈയിൽനിന്നും 250 ഗ്രാമിലധികം കഞ്ചാവ് പോലീസ് കണ്ടെടുത്തു. മടിക്കുത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കഞ്ചാവ് ചില്ലറ വിൽപനയ്ക്കായി കൊണ്ടുവരുന്നതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.



