മും​ബൈ: മ​ഹാ​രാ​ഷ്ട്ര തീ​ര​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബോ​ട്ട് ഓ​സ്ട്രേ​ലി​യ​ൻ ദ​മ്പ​തി​ക​ളു​ടേ​താ​ണെന്ന് മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വ​ന്ദ്ര ഫ​ഡ്നാ​വി​സ്. എ​ഞ്ചി​ൻ ത​കാ​റി​നെ തു​ട​ർ​ന്നാ​ണ് ബോ​ട്ട് ഉ​പേ​ക്ഷി​ച്ച​തെ​ന്നും തീ​വ്ര​വാ​ദ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഇതിന് ബ​ന്ധ​മി​ല്ലെ​ന്നും ഫ​ഡ്നാ​വി​സ് പ​റ​ഞ്ഞു.

ബോ​ട്ടി​ൽ​നി​ന്ന് മൂ​ന്ന് എ​കെ 47 തോ​ക്കു​ക​ളും ബു​ള്ള​റ്റും രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്തി​രു​ന്നു. പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ ഭീ​ക​ര​വാ​ദ​പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധം കാ​ണു​ന്നി​ല്ല, എ​ന്നാ​ൽ‌ എ​ന്തു​കൊ​ണ്ടാ​ണ് ബോ​ട്ടി​ൽ ആ​യു​ധ​ങ്ങ​ൾ സൂ​ക്ഷി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും ഫ​ഡ്നാ​വി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ ഇ​തി​ന്‍റെ ഒ​രു​വ​ശ​വും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. എ​ന്നാ​ൽ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും ഫ​ഡ്നാ​വി​സ് അ​റി​യി​ച്ചു.

റാ​യ്ഗ​ഡി​ലെ ഹ​രി​ഹ​രേ​ശ്വ​ര്‍ ക​ട​ല്‍​തീ​ര​ത്താ​ണ് ബോ​ട്ട് ക​ണ്ട​ത്. ലേ​ഡി ഹാ​ൻ എ​ന്ന ബോ​ട്ട് ഓ​സ്‌​ട്രേ​ലി​യ​ൻ പൗ​ര​യാ​യ ഹ​ന ലോ​ണ്ട​ർ​ഗ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ജെ​യിം​സ് ഹാ​ർ​ബെ​ർ​ട്ട് ക്യാ​പ്റ്റ​നാ​ണ്.

മ​സ്ക​റ്റ് വ​ഴി യൂ​റോ​പ്പി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബോ​ട്ട് ജൂ​ൺ 26 ന് ​ആ​ണ് ത​ക​രാ​റി​ലാ​യ​ത്. അ​ന്ന് ഉ​ച്ച​യോ​ടെ ത​ന്നെ ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​രെ ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ബോ​ട്ട് വ​ലി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ കടലിൽ തന്നെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. അ​താ​ണ് മ​ഹാ​രാ​ഷ്ട്ര തീ​ര​ത്ത് അ​ടി​ഞ്ഞ​ത്. തീ​ര​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ക​യും പ്ര​ദേ​ശ​ത്ത് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.