1991 ല്‍ പുറത്തിറങ്ങിയ അക്ഷയ് കുമാര്‍ ചിത്രമായ സൗഗന്ധിലൂടെ അരങ്ങേറിയ നടിയാണ് ശാന്തിപ്രിയ. ഒരിക്കല്‍ തന്റെ നിറത്തിന്റെ പേരില്‍ അക്ഷയ് കുമാര്‍ അപമാനിച്ചെന്ന് നടി വെളിപ്പെടുത്തിയിരുന്നു.
‘നൂറോളം പേരുണ്ടായിരുന്നു അവിടെ. അവര്‍ക്കെല്ലാം മുമ്പില്‍ വച്ച് അക്ഷയ് കുമാര്‍ പറഞ്ഞു ശാന്തി പ്രിയയുടെ കാലില്‍ രക്തം കട്ട പിടിച്ചിരിക്കുകയാണെന്ന്. അത് പലവട്ടം ആവര്‍ത്തിച്ചു. പക്ഷെ എനിക്ക് ആദ്യം മനസിലായിരുന്നില്ല. എന്താണ് പറയുന്നതെന്ന് ചോദിച്ചു.
നിന്റെ കാല്‍മുട്ട് നോക്കെന്ന് പറഞ്ഞു. അത് കേട്ടതും ഞാന്‍ ഞെട്ടി. എങ്ങനെ പ്രതികരണമെന്ന് മനസിലായില്ല. മറ്റുള്ളവരെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. ഇത്രയും പേരുടേയും മുന്നില്‍ വച്ച് അക്ഷയ്ക്ക് എങ്ങനെയാണ് ഇങ്ങനെ പറയാന്‍ സാധിക്കുന്നതെന്ന് ഓര്‍ത്ത് ഞാന്‍ അമ്പരന്നു” താരം ഓര്‍ക്കുന്നു.
അതേസമയം തന്റെ കരിയറില്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് അക്ഷയ് കുമാര്‍ കടന്നു പോകുന്നത്. സമീപകാലത്തിറങ്ങിയ സൂര്യവംശിയൊഴികെയുള്ള സിനിമകളെല്ലാം തന്നെ തീയേറ്ററില്‍ ഏറ്റുവാങ്ങിയത് പരാജയമായിരുന്നു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രക്ഷാ ബന്ധനും കടുത്ത പരാജയം തന്നെ ഏറ്റുവാങ്ങി.



