രജനികാന്തിനെ നേരിട്ട കണ്ട സന്തോഷം പങ്കുവെച്ച് നടൻ ജയസൂര്യ. ജീവിതത്തിൽ എന്നെങ്കിലും കാണാൻ ഏറ്റവും അധികം ആഗ്രഹിച്ചിരുന്ന ഒരേയൊരു വ്യക്തിയായിരു രജനികാന്തെന്ന് ജയസൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചു. തലൈവർ 170ന്റെ ചിത്രീകരണത്തിനായി രജനികാന്ത് ഇപ്പോൾ കേരളത്തിലാണ് ഉള്ളത്.

‘ലിയോ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ‘പ്രിയമുടൻ നൻപൻ’ വിജയ് ഫാൻസ് അസോസിയേഷൻ നടത്തുന്ന ചാരിറ്റി പരിപാടിയിൽ മുഖ്യാതിഥിയായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു ജയസൂര്യ. 

ഒട്ടും പ്രതീക്ഷിക്കാതെയാണ് തിരുവനന്തപുരത്ത് താൻ താമസിക്കുന്ന ഹോട്ടലിൽ തന്നെ രജനി ഉണ്ടെന്ന വിവരം ജയസൂര്യ അറിയുന്നത്. ‘കാന്താര’ എന്ന ചിത്രത്തിന്റെ സംവിധായകൻ റിഷബ് ഷെട്ടി വഴി സൗന്ദര്യ രജനികാന്തുമായി ജയസൂര്യ സംസാരിക്കുകയും തുടർന്ന് അദ്ദേഹവുമായി കാണാൻ അവസരം ലഭിക്കുകയുമായിരുന്നു.