ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ നി​യ​മ​ത്തി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പ്രി​യ വ​ർ​ഗീ​സ്. വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന​വ​ർ​ക്ക് യു​ജി​സി ച​ട​ങ്ങ​ൾ ല​വ​ലേ​ശം അ​റി​യി​ല്ലെ​ന്നും പ്രി​യ വ​ർ​ഗീ​സ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

എ​ഫ്ഡി​പി കാ​ല​യ​ള​വ് അ​ധ്യാ​പ​ന പ​രി​ച​യ​മാ​യി ക​ണ​ക്കാ​ക്കാം എ​ന്നാ​ണ് ച​ട്ടം. സ്റ്റ​ഡീ ലീ​വ് അ​ല്ല അ​തെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല ര​ക്ഷാ​സം​ഘ​ക്കാ​ർ​ക്ക​റി​യി​ല്ലെ​ന്നും അ​വ​ർ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. യു​ജി​സി ച​ട്ടം പ​കു​തി മാ​ത്രം വാ​യി​ച്ചാ​ണ് വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും പ്രി​യ വ​ർ​ഗീ​സ് വ്യ​ക്ത​മാ​ക്കി.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി​ന്‍റെ ഭാ​ര്യ​യാ​യ പ്രി​യ വ​ർ​ഗീ​സി​നെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യി നി​യ​മി​ച്ച ന​ട​പ​ടി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​ർ​കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ മ​ര​വി​പ്പി​ച്ചി​രു​ന്നു.

പ്രി​യ വ​ർ​ഗീ​സി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്:

സ​ർ​വ്വ​ക​ലാ​ശാ​ല​ക​ളി​ലെ അ​ദ്ധ്യാ​പ​ക നി​യ​മ​നം യു​ജി​സി ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ന​ട​ത്തു​ക. ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി മാ​ത്ര​മ​ല്ല രാ​ജ്യ​ത്തെ എ​ല്ലാ സ​ർ​വ്വ​ക​ലാ​ശാ​ല​ക​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്. യു​ജി​സി ച​ട്ട​ങ്ങ​ൾ വാ​യി​ക്കു​ന്ന ഏ​തൊ​രാ​ൾ​ക്കും ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മ​ല​യാ​ളം അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ നി​യ​മ​ന​ത്തി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന് ബോ​ധ്യ​മാ​വേ​ണ്ട​താ​ണ്.

യു​ജി​സി നി​യ​മ​പ്ര​കാ​രം അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ 8 വ​ർ​ഷ​ത്തെ അ​ദ്ധ്യാ​പ​ക/​ഗ​വേ​ഷ​ണ പ​രി​ച​യ​മാ​ണ് വേ​ണ്ട​ത്. FDP വ​ഴി ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ കാ​ല​യ​ള​വ് അ​ദ്ധ്യാ​പ​ക/​ഗ​വേ​ഷ​ണ പ​രി​ച​യ​മാ​യി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ചി​ല “വി​ദ​ഗ്ദ്ധ”​രു​ടെ വാ​ദം. യു​ജി​സി റെ​ഗു​ലേ​ഷ​നെ​ക്കു​റി​ച്ച് ല​വ​ലേ​ശം അ​റി​വി​ല്ലാ​ത്ത​തി​ന്റെ പ്ര​ശ്ന​മാ​ണ്. എ​ന്താ​ണ് വ​സ്തു​ത?

ഫാ​ക്ക​ൾ​ട്ടി ഡെ​വ​ല​പ്മെ​ന്റ് പ്രോ​ഗ്രാം- (FDP) കോ​ള​ജ് അ​ദ്ധ്യാ​പ​ക​രു​ടെ ഗ​വേ​ഷ​ണാ​ഭി​രു​ചി പോ​ഷി​പ്പി​ക്കാ​നും സ​ജീ​വ സ​ർ​വ്വീ​സി​ൽ നി​ന്നു​കൊ​ണ്ട് PhD യി​ലേ​ക്ക് നീ​ളു​ന്ന രീ​തി​യി​ൽ അ​വ​രു​ടെ അ​ക്കാ​ദ​മി​ക് ഗ​വേ​ഷ​ണ​ത്തെ സ​ഹാ​യി​ക്കാ​നും ഏ​ർ​പ്പെ​ടു​ത്തി​യ പ​ദ്ധ​തി​യാ​ണ്. പ​ത്താം പ​ദ്ധ​തി പ്ര​കാ​രം ഫാ​ക്ക​ൾ​ട്ടി ഇ​മ്പ്രൂ​വ്മെ​ന്റ് പ്രോ​ഗ്രാം (FIP) എ​ന്ന പേ​രി​ലാ​ണ് ഈ ​പ​ദ്ധ​തി രാ​ജ്യ​ത്താ​രം​ഭി​ച്ച​ത്. FIP യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ത്താം പ​ദ്ധ​തി ഗൈ​ഡ്ലൈ​ൻ പ്ര​കാ​രം യു​ജി​സി​യു​ടെ ഈ Teacher Fellowship ​ന​ൽ​കു​ന്ന​തി​ന് കൃ​ത്യ​മാ​യ​തും ക​ർ​ശ​ന​മാ​യ​തു​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ണ്ട്. ക​ർ​ശ​ന​മാ​യ സെ​ല​ക്ഷ​ൻ പ്രോ​സ​സി​ലൂ​ടെ​യാ​ണ് FIP വ​ഴി Teacher Fellowship ല​ഭ്യ​മാ​വു​ക. ഗ​വേ​ഷ​ണ​ത്തി​ന്റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ Teacher Fellow യു​ടെ ഗ​വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്ത​പ്പെ​ടും.

യു​ജി​സി​യു​ടെ പ​ത്താം പ​ദ്ധ​തി ഗൈ​ഡ്ലൈ​ൻ സെ​ക്ഷ​ൻ 3.7 പ്ര​കാ​രം
FIP ക്ക്‌ ​അ​ർ​ഹ​രാ​യ അ​ദ്ധ്യാ​പ​ക​ർ​ക്ക്‌ മു​ഴു​വ​ൻ ശ​മ്പ​ള​ത്തി​നും അ​ർ​ഹ​ത​യു​ണ്ട്.
” The teacher will continue to receive full salary from the parent institution/college during the period of Teacher Fellowship.” (Section 3.7, X th Plan Guidelines for Faculty Improvement Program)
FIP സ്റ്റ​ഡി​ലീ​വ് ആ​ണോ?

അ​ല്ല എ​ന്നാ​ണ് ഉ​ത്ത​രം. FIP ഗ​വേ​ഷ​ണ​ത്തി​ന് ല​ഭി​ക്കു​ന്ന ഡെ​പ്യൂ​ട്ടേ​ഷ​നാ​ണ്. യു​ജി​സി​യു​ടെ പ​ത്താം പ​ദ്ധ​തി ഗൈ​ഡ്ലൈ​ലി​നെ സെ​ക്ഷ​ൻ 3.8 നോ​ക്കു​ക. അ​ദ്ധ്യാ​പ​ക​ർ​ക്ക് ന​ൽ​കു​ന്ന Study Leave പോ​ലെ​യേ​യ​ല്ല FIP എ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കേ​ണ്ട​ത്.

“The scheme will also be applicable to the teachers who are entitled to Study Leave with full pay. However, it would be open to them either to opt for the Teacher Fellowship under Faculty Improvement
Programme or Study Leave given by the Universities.”
(Section 3.8, X th Plan Guidelines for Faculty Improvement Program)

അ​താ​യ​ത് Full Pay ന​ൽ​കു​ന്ന രീ​തി​യി​ലെ Study Leave ന് ​അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്കും FIP ക്ക്‌ ​അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ FIP ക്ക്‌ ​അ​പേ​ക്ഷി​ക്ക​ണോ അ​തോ സ​ർ​വ്വ​ക​ലാ​ശാ​ല ന​ൽ​കു​ന്ന Study Leave ന് ​അ​പേ​ക്ഷി​ക്ക​ണോ എ​ന്ന് അ​വ​ർ​ക്ക് തീ​രു​മാ​നി​ക്കാം. ഇ​തി​ൽ നി​ന്നും ഒ​രു കാ​ര്യം വ്യ​ക്ത​മാ​ണ്. FIP സ്കീ​മും Study Leave (Full Pay) യും ​ര​ണ്ടും ര​ണ്ടാ​ണ്. FIP സ്കീം ​ഗ​വേ​ഷ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ത്ത പ​ക്ഷം പി​ഴ അ​ട​ക്കേ​ണ്ട​തു​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ നി​ബ​ന്ധ​ന​ക​ളു​ള്ള​താ​ണ്. ഇ​വി​ടെ ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ പോ​കു​ന്ന അ​ദ്ധ്യാ​പ​ക​ന് പ​ക​രം വ​രു​ന്ന അ​ദ്ധ്യാ​പ​ക​ന്റെ ശ​മ്പ​ളം ഉ​ൾ​പ്പെ​ടെ അ​തേ പേ ​സ്കെ​യി​ലി​ൽ യു​ജി​സി നേ​രി​ട്ട് ന​ൽ​കും.

പ​തി​നൊ​ന്നും പ​ന്ത്ര​ണ്ടും പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി യു​ജി​സി FIP ക്ക്‌ ​കൂ​ടു​ത​ൽ നി​ബ​ന്ധ​ന​ക​ൾ കൊ​ണ്ടു​വ​ന്നു. ഇ​തി​നി​ടെ FIP പ​രി​ഷ്ക്ക​രി​ച്ച് FDP ആ​ക്കി​യ​പ്പോ​ൾ സെ​ല​ക്ഷ​ൻ പ്രോ​സ​സ് കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി. ഗ​വേ​ഷ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ത്ത പ​ക്ഷം ക​ടു​ത്ത ശി​ക്ഷാ ന​ട​പ​ടി​ക​ൾ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

“In the event of a Teacher Fellow not completing M.Phil. / Ph.D. or leaving it mid-way, the amount of contingency (with penal interest) and Substitute Teacher’s salary / Honorarium to Guest Faculty may be recovered from the Teacher Fellow.”
(Section 3.4.1, “Guidelines for the Special Scheme of Faculty Development Program for Colleges for the Twelfth Plan, 2012-2017”)

അ​താ​യ​ത് Teacher Fellow ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ ക​ണ്ടി​ജ​ൻ​സി തു​ക പി​ഴ അ​ട​ക്കം ഒ​ടു​ക്കു​ക​യും പ​ക​രം​വ​ന്ന അ​ദ്ധ്യാ​പ​ക​ന് ര​ണ്ടു​വ​ർ​ഷ കാ​ല​യ​ള​വി​ൽ ന​ൽ​കി​യ യു​ജി​സി സ്കെ​യി​ൽ ശ​മ്പ​ളം യു​ജി​സി​ക്ക്‌ തി​രി​ച്ച​ട​ക്കു​ക​യും വേ​ണ്ട​തു​ണ്ട്.

അ​തേ​സ​മ​യം, പു​തി​യ FDP ഗൈ​ഡ്ലൈ​ൻ​സ് പ്ര​കാ​രം പ​ത്താം പ​ദ്ധ​തി​യി​ലെ ചി​ല ക്ലോ​സു​ക​ൾ​ക്ക് കൂ​ടു​ത​ൽ വ്യ​ക്ത​ത ന​ൽ​കു​ക​യും ചെ​യ്യു​ക​യു​ണ്ടാ​യി. ഉ​ദാ​ഹ​ര​ണ​ത്തി​ന് Teacher Fellowship സ​മ​യ​ത്ത് അ​ദ്ധ്യാ​പ​ക​ന് മു​ഴു​വ​ൻ ശ​മ്പ​ള​വും കി​ട്ടു​മെ​ന്ന​തി​നെ കൂ​ടു​ത​ൽ കൃ​ത്യ​മാ​യി വി​ശ​ദീ​ക​രി​ച്ചു.
” The teacher will continue to receive full salary (with usual increments and protection of seniority) from the Parent Institution during the period of Teacher Fellowship.”
(Section 3.1.10 “Guidelines for the Special Scheme of Faculty Development Program for Colleges for the Twelfth Plan, 2012-2017)

അ​താ​യ​ത് ഡെ​പ്യൂ​ട്ടേ​ഷ​ൻ സ​മ​യ​ത്ത് സ​ർ​വീ​സ് ഇ​ൻ​ക്രി​മെ​ന്റും സീ​നി​യോ​റി​ട്ടി​യും അ​ട​ക്കം സം​ര​ക്ഷി​ച്ചു​കൊ​ണ്ടാ​ണ് FDP കാ​ല​യ​ള​വി​ൽ അ​ദ്ധ്യാ​പ​ക​ന് ശ​മ്പ​ളം കി​ട്ടു​ന്ന​ത്. സീ​നി​യോ​റി​റ്റി ന​ഷ്ട​മാ​വു​ന്നി​ല്ല എ​ന്ന​തി​ന്റെ പ​ച്ച മ​ല​യാ​ളം FDP കാ​ല​യ​ള​വ് എ​ല്ലാ ബെ​ന​ഫി​റ്റ്സും സം​ര​ക്ഷി​ക്കു​ന്ന സ​ർ​വീ​സ് കാ​ല​യ​ള​വു​ത​ന്നെ​യാ​ണ് എ​ന്നാ​ണ്. സ​ജീ​വ സ​ർ​വീ​സ് ആ​യാ​ണ് FDP യെ ​യു​ജി​സി പ​രി​ഗ​ണി​ക്കു​ന്ന​ത് എ​ന്ന് വ്യ​ക്ത​മാ​ണ്. സ​ർ​വീ​സി​ൽ ക​യ​റി PhD ചെ​യ്യാ​ൻ ലീ​വ് എ​ടു​ക്കു​ന്ന​തു​പോ​ലെ​യ​ല്ല FDP എ​ന്ന് ചു​രു​ക്കം.
മാ​ത്ര​വു​മ​ല്ല, യു​ജി​സി പ​ന്ത്ര​ണ്ടാം പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള FDP ഗൈ​ഡ്ലൈ​നി​ൽ സെ​ക്ഷ​ൻ 3.2.1 പ്ര​കാ​രം Teacher Fellowship ന്റെ ​എ​ണ്ണം നി​ജ​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മാ​യി.

“Only 20% of the permanent (regular, for Government Colleges) teachers are eligible to avail Teacher Fellowship, from an institution at any point of time. The responsibility of not exceeding the 20% limit lies with the Institution and each time an application is forwarded from the Institution, a certificate is required to be given stating that it is
within the 20% limit.”
(Section 3.2.1 “Guidelines for the Special Scheme of Faculty Development Program for Colleges for the Twelfth Plan, 2012-2017)
FDP എ​ന്ന​ത് സാ​ധാ​ര​ണ “Study Leave” അ​ല്ലെ​ന്ന് സ​ർ​വ്വ​ക​ലാ​ശാ​ല ര​ക്ഷാ”​സം​ഘ”​ക്കാ​ർ​ക്ക് മ​ന​സ്സി​ലാ​യെ​ന്ന് ക​രു​തു​ന്നു.

ഡെ​പ്യൂ​ട്ടേ​ഷ​ൻ രീ​തി​യി​ൽ FDP യി​ൽ അ​നു​വ​ർ​ത്തി​ക്കു​ന്ന ഗ​വേ​ഷ​ണം ഒ​രി​ക്ക​ലും “ലീ​വ്” ആ​യ​ല്ല പ​രി​ഗ​ണി​ക്കു​ക. ഈ ​ഡെ​പ്യൂ​ട്ടേ​ഷ​ൻ കാ​ല​യ​ള​വ് എ​ല്ലാ അ​ർ​ത്ഥ​ത്തി​ലും ടീ​ച്ചി​ങ്/​ഗ​വേ​ഷ​ണ എ​ക്സ്പീ​രി​യ​ൻ​സാ​യി പ​രി​ഗ​ണി​ക്ക​ണം എ​ന്നാ​ണ് യു​ജി​സി നി​ർ​ദ്ദേ​ശ​ങ്ങ​ളു​ടെ പൊ​രു​ൾ.

കേ​ര​ള ഹ​യ​ർ എ​ജ്യു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് 25-4-2016 ന് ​ഇ​റ​ക്കി​യ ഉ​ത്ത​ര​വ് (G.O. (Rt.) No: 1121/2016/H.Edn.) പ്ര​കാ​ര​മാ​ണ് എ​നി​ക്ക് FDP വ​ഴി പി​എ​ച്ഡി ചെ​യ്യാ​നു​ള്ള ഡെ​പ്യൂ​ട്ടേ​ഷ​ൻ അ​നു​വ​ദി​ച്ചു​കി​ട്ടി​യ​ത്.

ഉ​ത്ത​ര​വി​ൽ ഗ​വേ​ഷ​ണ കാ​ല​യ​ള​വി​നെ ഡെ​പ്യൂ​ട്ടേ​ഷ​നാ​യി ത​ന്നെ​യാ​ണ് കാ​ണി​ച്ചി​ട്ടു​ള്ള​ത്.
“Government have examined the request and pleased to accord sanction for the deputation of Smt. Priya Varghese, Assistant Professor in Malayalam, Sree Vivekananda College, Kunnamkulam, Thrissur, for undergoing PhD course for the period from 29-7-2015 to 28-7-2017 under FIP scheme…”
(G.O. (Rt.) No: 1121/2016/H.Edn. dated 25-4-16.)
സ​ർ​വ്വ​ക​ലാ​ശാ​ല ര​ക്ഷാ”​സം​ഘ”​ക്കാ​ർ ശ്ര​ദ്ധി​ക്കു​ക. “Government have examined the request and pleased to accord sanction for the “deputation” of Smt. Priya Varghese…”. ഇ​തി​ൽ “ഡെ​പ്യൂ​ട്ടേ​ഷ​ൻ” എ​ന്ന് ത​ന്നെ വ്യ​ക്ത​മാ​യി കാ​ണാം, മ​റി​ച്ച് ലീ​വ​ല്ല.

FDP ഗ​വേ​ഷ​ണ കാ​ല​യ​ള​വി​നെ ടീ​ച്ചി​ങ്/​ഗ​വേ​ഷ​ണ എ​ക്സ്പീ​രി​യ​ൻ​സാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്ന​ത് വ്യ​ക്ത​മാ​ണ്. എ​ന്നാ​ൽ അ​പ്പോ​ഴും യു​ജി​സി നോ​ട്ടി​ഫി​ക്കേ​ഷ​നി​ലെ ചി​ല വ​രി​ക​ൾ മാ​ത്രം സെ​ല​ക്റ്റീ​വാ​യി പൊ​ക്കി​പ്പി​ടി​ച്ചാ​ണ് ചി​ല​രു​ടെ ആ​ക്രോ​ശം. സ​ർ​വ്വ​ക​ലാ​ശാ​ലാ ര​ക്ഷാ”​സം​ഘ”​ത്തി​ന്റെ ഈ ​നു​ണ​യെ​പ്പ​റ്റി പ​റ​യാം ഇ​നി.

സ​ർ​വ്വ​ക​ലാ​ശാ​ല അ​ദ്ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള 2010 ലെ ​യു​ജി​സി നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ (UGC Regulations on Minimum Qualifications for Appointment of Teachers and other Academic Staff in Universities and Colleges and Measures for the Maintenance of Standards in Higher Education, 2010) ൽ ​അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള യോ​ഗ്യ​താ മാ​ന​ദ​ണ്ഡം വി​ശ​ദീ​ക​രി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​യി​രു​ന്നു:

“A minimum of eight years of experience of teaching and/or research in an academic/ research position equivalent to that of Assistant Professor in a University, College or Accredited Research Institution/industry excluding the period of Ph.D. research with evidence of published work and a minimum of 5 publications as books and/or research/policy papers.”
(Section 4.3.0, “UGC Regulations on Minimum Qualifications for Appointment of Teachers and other Academic Staff in Universities and Colleges and Measures for the Maintenance of Standards in Higher Education, 2010)

മേ​ൽ​പ്പ​റ​ഞ്ഞ വാ​ച​ക​ത്തി​ലെ “A minimum of eight years of experience of teaching and/or research……excluding the period of Ph.D. research” എ​ന്ന വാ​ച​ക​മാ​ണ് അ​ക്കാ​ല​ത്ത് അ​ക്കാ​ദ​മി​ക് സ​ർ​ക്കി​ളു​ക​ളി​ൽ ക​ൺ​ഫ്യൂ​ഷ​നു​ണ്ടാ​ക്കി​യ​ത്.

ഇ​തേ നോ​ട്ടി​ഫി​ക്കേ​ഷ​ന്റെ സെ​ക്ഷ​ൻ 3.9.0.ൽ
“The period of time taken by candidates to acquire M.Phil. and/or Ph.D. Degree shall not be considered as teaching/ research experience to be claimed for appointment to the teaching positions.”
​എ​ന്നു​കൂ​ടി പ​റ​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു.
(Section 3.9.0, UGC Regulations, 2010)
ഇ​ത് വീ​ണ്ടും മ​റു വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി. അ​താ​യ​ത് ഫ്ര​ഷ് കാ​ൻ​ഡി​ഡേ​റ്റ്സി​ന്റെ കാ​ര്യ​മാ​ണ് നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ ഉ​ദ്ദേ​ശി​ച്ച​ത് എ​ന്ന ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ന്നു.

പ​രാ​തി​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് 2016 ലാ​ണ് യു​ജി​സി ഗ​വേ​ഷ​ണ​കാ​ല​യ​ള​വി​നെ ടീ​ച്ചി​ങ്/​ഗ​വേ​ഷ​ണ പ​രി​ച​യ​മാ​ക്കാം എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത്. ഇ​തും വ്യാ​പ​ക​മാ​യ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചു. മു​ഴു​വ​ൻ സ​മ​യ ഗ​വേ​ഷ​ക​രാ​യി PhD പൂ​ർ​ത്തി​യാ​ക്കി​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ ത​ങ്ങ​ൾ ഗ​വേ​ഷ​ണ​ബി​രു​ദ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച കാ​ല​യ​ള​വ് എ​ൻ​ട്രി ലെ​വ​ൽ അ​ദ്ധ്യാ​പ​ക പോ​സ്റ്റി​ലേ​ക്കും മ​റ്റും Research/Teaching Experience ആ​യി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാ​ൻ തു​ട​ങ്ങി.

ഇ​തേ തു​ട​ർ​ന്നാ​ണ് യു​ജി​സി ക്ലാ​രി​ഫി​ക്കേ​ഷ​ൻ ഇ​റ​ക്കു​ന്ന​ത്. യു​ജി​സി സെ​ക്ര​ട്ട​റി രാ​ജ്യ​ത്തെ സ​ർ​വ്വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ​ക്ക് 2016 മാ​ർ​ച്ച്‌ ഒ​ന്നാം തി​യ്യ​തി ഒ​രു സ​ന്ദേ​ശ​മ​യ​ച്ചു. സ​ജീ​വ കോ​ള​ജ്/​യൂ​ണി​വേ​ഴ്സി​റ്റി അ​ധ്യാ​പ​ന സ​ർ​വ്വീ​സി​ൽ ഉ​ള്ള​വ​ർ ഗ​വേ​ഷ​ണ​ത്തി​ന് ചെ​ല​വ​ഴി​ച്ച കാ​ല​യ​ള​വി​നെ അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ ത​സ്തി​ക​യ്ക്കും അ​തി​ന് മു​ക​ളി​ലു​ള്ള ത​സ്തി​ക​ക​ളി​ലേ​ക്കു​മു​ള്ള അ​ദ്ധ്യാ​പ​ന/​ഗ​വേ​ഷ​ണ​പ​രി​ച​യ യോ​ഗ്യ​ത​യാ​യി ക​ണ​ക്കാ​ക്കാം എ​ന്ന് ആ ​സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

“the period of active service spent on pursuing Research Degree, i.e. for acquiring Ph.D. degree simultaneously without taking any kind of leave may be counted as teaching experience for the purpose of direct recruitment / promotion to the post of Associate Professor and above.”
(UGC Secretary’s Letter to Vice-Chancellors of all Indian Universities, March 1, 2016)
2016 ഫെ​ബ്രു​വ​രി 4 ന്റെ ​യു​ജി​സി​യു​ടെ 512th മീ​റ്റി​ങ്ങി​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. യു​ജി​സി സെ​ക്ര​ട്ട​റി ജ​സ്‌​പാ​ൽ എ​സ് സ​ന്ധു വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ​ക്ക് അ​യ​ച്ച ക​ത്തി​ൽ സ​ജീ​വ സ​ർ​വീ​സി​ൽ ഉ​ള്ള​വ​രു​ടെ ലീ​വ് അ​ല്ലാ​തെ​യു​ള്ള PhD കാ​ല​യ​വി​ലെ ഗ​വേ​ഷ​ണ​പ​രി​ച​യ​വും ടീ​ച്ചി​ങ്/​റി​സേ​ർ​ച്ച് എ​ക്സ്പീ​രി​യ​ൻ​സാ​യി ക​ണ​ക്കാ​ക്കാ​വ​ന്ന​താ​ണ് എ​ന്ന് വ്യ​ക്ത​മാ​ക്കി.

പി​ന്നീ​ടി​റ​ങ്ങി​യ 2018 ലെ ​യു​ജി​സി നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ (UGC Regulations on Minimum Qualifications for Appointment of Teachers and Other Academic Staff in Universities and Colleges and Measures for the Maintenance of Standards in Higher Education, 2018) യു​ജി​സി​യു​ടെ 512th മീ​റ്റി​ങ്ങി​ന്റെ തീ​രു​മാ​ന​ത്തി​ന​നു​സൃ​ത​മാ​യി 2010 റെ​ഗു​ലേ​ഷ​നി​ലെ “teaching and/or research……excluding the period of Ph.D. research” എ​ന്ന ക്ലോ​സ് ഡി​ലീ​റ്റ് ചെ​യ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. സ​ജീ​വ സ​ർ​വീ​സി​ൽ ഉ​ള്ള​വ​രു​ടെ ലീ​വ് അ​ല്ലാ​തെ​യു​ള്ള PhD കാ​ല​യ​വി​ലെ ഗ​വേ​ഷ​ണ​പ​രി​ച​യ​വും ടീ​ച്ചി​ങ്/​റി​സേ​ർ​ച്ച് എ​ക്സ്പീ​രി​യ​ൻ​സാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് 2018 നോ​ട്ടി​ഫി​ക്കേ​ഷ​ൻ സ്പ​ഷ്ട​മാ​ക്കി. ഇ​ത് യു​ജി​സി​ക്ക്‌ പെ​ട്ടെ​ന്നു​ണ്ടാ​യ ബോ​ധോ​ദ​യ​മൊ​ന്നു​മ​ല്ല. 2016 ലെ ​യു​ജി​സി സെ​ക്ര​ട്ട​റി​യു​ടെ വി​ശ​ദീ​ക​ര​ണ​കു​റി​പ്പി​ന്റെ ചു​വ​ടു​പി​ടി​ച്ച് യു​ജി​സി എ​ടു​ത്ത സ്വാ​ഭാ​വി​ക തീ​രു​മാ​ന​മാ​ണ​ത്. ഇ​ക്കാ​ര്യം 2018 നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ കൃ​ത്യ​മാ​യി കൊ​ടു​ത്തി​ട്ടു​ണ്ട്.

“The period of time taken by candidates to acquire M.Phil. and/or Ph.D. Degree shall not be considered as teaching/ research experience to be claimed for appointment to the teaching positions. Further the period of active service spent on pursuing Research Degree simultaneously with teaching assignment without taking any kind of leave shall be counted as teaching experience for the purpose of direct recruitment/ promotion.”
(Page No. 5, Section 3.9, UGC Regulations, 2018)

എ​ന്താ​ണ് 2018 യു​ജി​സി റെ​ഗു​ലേ​ഷ​ൻ പ​റ​യു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ണ്. റെ​ഗു​ലേ​ഷ​നി​ൽ എ​ഴു​തി​യ​ത് മൊ​ത്ത​ത്തി​ൽ വാ​യി​ക്കാ​തെ ഇ​തി​ലെ ആ​ദ്യ​ഭാ​ഗം മാ​ത്രം ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് ചി​ല​രു​ടെ സെ​ല​ക്റ്റീ​വ് അ​വ​കാ​ശ​വാ​ദം. സ​ർ​വ്വീ​സി​ൽ ഇ​ല്ലാ​ത്ത ഫ്ര​ഷ് കാ​ൻ​ഡി​ഡേ​റ്റ്സ് ആ​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ ഗ​വേ​ഷ​ണ കാ​ല​യ​ള​വി​നെ അ​ദ്ധ്യാ​പ​ന/​ഗ​വേ​ഷ​ണ പ​രി​ച​യ​മാ​യി ക​ണ​ക്കാ​ക്കി​ല്ല എ​ന്നാ​ണ് സെ​ക്ഷ​ൻ 3.9 ലെ ​ആ​ദ്യ​ഭാ​ഗം പ​റ​യു​ന്ന​ത്. ആ​ക്റ്റീ​വ് സ​ർ​വ്വീ​സി​ൽ ഉ​ള്ള​വ​ർ​ക്ക് ആ ​ഭാ​ഗ​ത്തെ പ​രാ​മ​ർ​ശം ബാ​ധ​ക​മ​ല്ല. സ​ർ​വ്വീ​സി​ൽ നി​ന്നു​കൊ​ണ്ട് ഡെ​പ്യൂ​ട്ടേ​ഷ​ൻ രീ​തി​യി​ൽ ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​നെ​ടു​ക്കു​ന്ന സ​മ​യം അ​ധ്യാ​പ​ന/​ഗ​വേ​ഷ​ണ പ​രി​ച​യ​മാ​യി ക​ണ​ക്കാ​ക്കാം എ​ന്ന് കൂ​ടു​ത​ൽ ക്ലാ​രി​റ്റി വ​രു​ത്തു​ക​യാ​ണ് 2018 ലെ ​ഈ യു​ജി​സി നോ​ട്ടി​ഫി​ക്കേ​ഷ​ൻ.

**നാ​ളെ : ക​ണ്ണൂ​ർ സ​ർ​വ്വ​ക​ലാ​ശാ​ല സ്റ്റു​ഡ​ന്റ്സ് സ​ർ​വീ​സ് ഡ​യ​റ​ക്ട​റാ​യു​ള്ള ഡെ​പ്യൂ​ട്ടേ​ഷ​ൻ ച​ട്ട വി​രു​ദ്ധ​മോ? യു​ജി​സി റെ​ഗു​ലേ​ഷ​ൻ ത​ന്നെ മ​റു​പ​ടി പ​റ​യ​ട്ടെ.