ദു​ബാ​യി: പാ​ക്കി​സ്ഥാ​ന്‍റെ ഏ​ഷ്യ ക​പ്പ് ഫൈ​ന​ല്‍ പ്ര​വേ​ശ​ന​ത്തി​ന് വ​ഴി​തെ​ളി​യി​ച്ച ന​സീം ഷാ​യു​ടെ ബാ​റ്റ് ലേ​ല​ത്തി​ന്. ആ​വേ​ശം അ​വ​സാ​ന ഓ​വ​ര്‍ വ​രെ നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ ന​സീം ഷാ ​നേ​ടി​യ ര​ണ്ടു സി​ക്‌​സു​ക​ളാ​ണ് പാ​ക്കി​സ്ഥാ​ന് നി​ര്‍​ണാ​യ​ക ഒ​രു വി​ക്ക​റ്റ് വി​ജ​യം സ​മ്മാ​നി​ച്ച​ത്.

അ​ഫ്ഗാ​ന്‍ വി​ജ​യ​മു​റ​പ്പി​ച്ച ഘ​ട്ട​ത്തി​ലാ​ണ് വാ​ല​റ്റ​ക്കാ​ര​ന്‍ ഷാ​യു​ടെ മി​ക​വി​ല്‍ പാ​ക് വി​ജ​യ​വും ഫൈ​ന​ല്‍ യോ​ഗ്യ​ത​യും നേ​ടി​യ​ത്. അ​വിശ്വ​സ​നീ​യ വി​ജ​യം സ​മാ​നി​ച്ച ബാ​റ്റ് ഷാ ​സ​ഹ​താ​രം മു​ഹ​മ്മ​ദ് ഹ​സ്‌​നൈ​ന്‍ സ​മാ​നി​ച്ചി​രു​ന്നു. 

ഈ ​ബാ​റ്റ് ലേ​ലം ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഹ​സ്‌​നൈ​ന്‍. ലേ​ല​തു​ക​യു​ടെ പ​കു​തി രാ​ജ്യ​ത്തെ പ്ര​ള​യ​ത്തി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​മെ​ന്നും ഹ​സ്‌​നൈ​ന്‍ പ​റ​ഞ്ഞു.