ഹ​രാ​രെ: രാ​ജ്യാ​ന്ത​ര ക​രി​യ​റി​ലെ ആ​ദ്യ മാ​ന്‍ ഓ​ഫ് ദ് ​മാ​ച്ച് പു​ര​സ്‌​കാ​രം നേ​ടി​യെ​ങ്കി​ലും സ​ഞ്ജു സാം​സ​ണ്‍ ഇ​ന്ന​ലെ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രു​ടെ മ​നം​ക​വ​ര്‍​ന്ന​ത് മ​റ്റൊ​രു പ്ര​വ​ര്‍​ത്തി​യി​ലൂ​ടെ​യാ​ണ്. കീ​പ്പി​ങ്ങി​ലും ബാ​റ്റി​ങ്ങി​ലും ത​ക​ര്‍​ത്താ​ടി​യ മ​ല​യാ​ളി താ​രം മ​ത്സ​ര ശേ​ഷം ഡ്ര​സിം​ഗ് റൂ​മി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ളാ​ണ് കാ​ന്‍​സ​ര്‍ ബാ​ധി​ത​നാ​യ ത​ക്കു​ന്‍​ഡ ഒ​പ്പി​ട്ട് ന​ല്‍​ക്കാ​നാ​യി പ​ന്ത് നീ​ട്ടു​ന്ന​ത്.

പ​ന്ത് വാ​ങ്ങി കു​ശ​ലം പ​റ​ഞ്ഞ് ഒ​പ്പി​ട്ട് തി​രി​കെ ന​ല്‍​കി​യ സ​ഞ്ജു​വി​ന്‍റെ പ്ര​വ​ര്‍​ത്തി​യും അ​തി​ന് ആ ​ആ​റു വ​യ​സു​കാ​ര​ന്‍ കു​ട്ടി കൈ​കൂ​പ്പി ന​ന്ദി പ​റ​യു​ന്ന​തു​മാ​യ രം​ഗ​വും ആ​രാ​ധ​ക​ര്‍​ക്ക് ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ അ​നു​ഭ​വ​മാ​യി.

കാ​ന്‍​സ​റി​നോ​ട് പൊ​രു​തു​ന്ന കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു സിം​ബാ​ബ്‌​വെ ഹ​രാ​രെ​യി​ല്‍ ന​ട​ന്ന ര​ണ്ടാം ഏ​ക​ദി​നം സ​മ​ര്‍​പ്പി​ച്ച​ത്. സിം​ബാ​ബ്‌​വെ താ​ര​ങ്ങ​ള്‍ ഒ​പ്പി​ട്ട ജേ​ഴ്‌​സി​യും 500 ഡോ​ള​റും സിം​ബാ​ബ്‌​വെ ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് ത​ക്കു​ന്‍​ഡ​യ്ക്ക് സ​മ്മാ​നി​ച്ചു.