ന്യൂല്‍ഹി: ഗുസ്തി ഫെഡറേഷന് (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി ലോക്സഭാ എംപിയുമായ ബ്രിജ് ഭൂഷണ് സിങ് ജൂണ്‍ 11 ന് തന്റെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചിലെ കത്ര ഏരിയയില്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യും. 2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ മഹാസമ്പര്‍ക്ക് അഭിയാന്റെ കീഴിലാണ് റാലി സംഘടിപ്പിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ തനിക്കെതിരെ ലൈംഗികാതിക്രമം ആരോപിച്ച് പൊലീസ് നടത്തിയ അന്വേഷണത്തെ ചൂണ്ടികാണിച്ച് അയോധ്യയില്‍ ജൂണ്‍ 5 ന് നടത്താനിരുന്ന ജന്‍ ചേത്ന മഹാറാലി മാറ്റിവച്ചതായി ബ്രിജ് ഭൂഷണ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുപ്രീം കോടതിയുടെ ഗൗരവതരമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
”സമൂഹത്തിലുടനീളം പടരുന്ന തിന്മ പരിഗണിച്ച് ജൂണ്‍ 5 ന് അയോധ്യയില്‍ സന്ത് സമ്മേളനം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഇപ്പോള്‍ പൊലീസ് ആരോപണങ്ങള്‍ അന്വേഷിക്കുകയും സുപ്രീം കോടതിയുടെ ഗുരുതരമായ നിര്‍ദ്ദേശങ്ങള്‍ മാനിക്കുകയും ചെയ്യുന്നതിനാല്‍ ‘ജന്‍ ചേത്ന മഹാറാലി, ജൂണ്‍ 5, അയോധ്യ ചലോ’ പരിപാടി കുറച്ച് ദിവസത്തേക്ക് മാറ്റിവച്ചു. വെള്ളിയാഴ്ച ഫെയ്സ്ബുക്ക് പോസ്റ്റില്‍ ബ്രിജ് ഭൂഷണ് പറഞ്ഞു.
‘എന്റെ രാഷ്ട്രീയ എതിരാളികളും അവരുടെ പാര്‍ട്ടികളും തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചു’ എന്ന് അദ്ദേഹം അവകാശപ്പെട്ടു. അതേസമയം റാലിക്ക് അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്ന് അയോധ്യ ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാര്‍ പറഞ്ഞു.
‘ജന്‍ചേതന മഹാറാലി’ എന്ന പേരില്‍ റാലി നടത്താനായിരുന്നു തീരുമാനം. പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണ തനിക്ക് ഉണ്ടെന്ന് ബ്രിജ് ഭൂഷന് അവകാശപ്പെട്ടിരുന്നു. സന്ന്യാസിമാരുടെ ആശീര്‍വാദത്തോടെ റാലി നടത്തുമെന്നായിരുന്നു ബ്രിജ് ഭൂഷണിന്റെ പ്രഖ്യാപനം. കേസില്‍ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി ഉയരുന്നത് ബിജെപിയെ സമ്മര്‍ദ്ദിലാക്കിയിട്ടുണ്ട്. അതിനിടെയാണ് റാലി നടത്തുന്നതിന് അനുമതി നിഷേധിച്ചതായി അയോധ്യ ജില്ലാ ഭരണകൂടം അറിയിച്ചത്.



