കലിഫോർണിയ: മലയാളികളുടെ പാചകത്തിന് ആവശ്യമായ ഭഷ്യ സാധനങ്ങൾ ലഭിക്കുന്ന ഹിസ്പാനിക് കടകൾ പരിചയപ്പെടുത്തുകയാണ് “ഡേയ്സ്ഡ് ഇൻ ഫ്‌ളേവർ” (Dazed in Flavor) എന്ന യൂട്യൂബ് ചാനലിലൂടെ അമേരിക്കൻ മലയാളിയായ ഡെയ്‌സി സ്റ്റീഫൻ. മലയാളി സമൂഹത്തിന് ഏറെ സഹായകമാകുന്ന പാചക വിഭവങ്ങളുടെ വിവരങ്ങളാണ് ഈ ചാനലിലൂടെ ഡെയ്‌സി സ്റ്റീഫൻ പരിചയപ്പെടുത്തുന്നത്.

കാലിഫോർണിയായിലെ ഡെയ്‌സിസ്‌ പ്രീസ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകയാണ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ മാസ്റ്റർ ബിരുദം നേടിയിട്ടുള്ള ഡെയ്‌സി സ്റ്റീഫൻ. മികച്ച നർത്തകിയും ഗായികയും അഭിനേയത്രിയും മോഡലുമായ ഡെയ്‌സി മലയാളി എഫ്എം റേഡിയോ ആർജെയായും പ്രവർത്തിച്ചിട്ടുണ്ട്.

തിരുവല്ല മുല്ലശ്ശേരിൽ തറവാട്ട് അംഗമായ ഡെയ്‌സി ഇപ്പോൾ കലിഫോർണിയയിൽ ഭർത്താവിനോടും രണ്ട് മക്കളോടുമൊപ്പം താമസിച്ചു തന്റെ കഴിവുകൾ സമൂഹത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്തുന്നു.