വാഷിംഗ്ടണ്‍: അമേരിക്കന്‍ ഭരണകൂടത്തില്‍ സുപ്രധാന പദവികള്‍ വഹിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം 130 ലധികമാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സുപ്രധാന ഭരണവിഭാഗങ്ങളിലെല്ലാം ഇന്ത്യാക്കാര്‍ക്ക് സുപ്രധാന പദവികള്‍ നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ ജനസംഖ്യയുടെ ഒരു ശതമാനം ഇന്ത്യാക്കാരാണ്. അവരില്‍നിന്ന് നല്ലൊരു പ്രാതിനിധ്യമാണ് ജോ ബൈഡന് നല്‍കിയിരിക്കുന്നത്.
അമേരിക്കന്‍ മുന്‍ പ്രസിഡന്റുമാരില്‍നിന്നും വ്യത്യസ്തനായി കൂടുതല്‍ ഇന്ത്യാക്കാരെ സുപ്രധാന പദവികളില്‍ നിയമിച്ച ജോ ബൈഡന്, തെരഞ്ഞെടുപ്പ് വേളയില്‍ ഇന്ത്യന്‍ സമൂഹത്തോട് നടത്തിയ വാഗ്ദാനം പാലിച്ചിരിക്കുകയാണ്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 80 ഇന്ത്യാക്കാരെയാണ് വിവിധ പദവികളില്‍ നിയമിച്ചിരുന്നത്.
അമേരിക്കന്‍ പ്രതിനിധി സഭകളിലേക്ക് നാല്പതിലധികം ഇന്ത്യാക്കാര്‍ മത്സരിച്ചു ജയിച്ചിട്ടുണ്ട്. വിവിധ അമേരിക്കന്‍ കമ്പനികളുടെയും സുപ്രധാന പദവികള്‍ വഹിക്കുന്നത് ഇരുപതിലധികം ഇന്ത്യാക്കാരാണ് എന്നത് അഭിമാനാര്‍ഹമാണ്.



