ഭാര്യയും നടിയുമായ ദേവികാ നമ്പ്യാർക്കൊപ്പം 10 വർഷം മുമ്പെടുത്ത ചിത്രം പങ്കുവെച്ച് സംഗീത സംവിധായകൻ വിജയ് മാധവ്. വിവാഹ നിശ്ചയ വാർഷിക ദിനത്തിലാണ് 2012-ൽ എടുത്ത ചിത്രം വിജയ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ഒരു ആൽബത്തിന്റെ റെക്കോഡിങ് സമയത്ത് എടുത്ത ഫോട്ടോയാണ് അത്. അന്ന് ദേവിക തന്റെ ഭാര്യയാകുമെന്ന് സ്വപ്നത്തിൽപോലും വിചാരിച്ചില്ലെന്നും ജീവിതം പ്രവചനാതീതമാണെന്നും വിജയ് കുറിച്ചു. 

2022 ജനുവരി 22-ന് ഗുരുവായൂർ അമ്പലത്തിൽവെച്ചായിരുന്നു ഇരുവരുടേയും വിവാഹം. സീരിയൽ നടിയായും അവതാകരയായും പ്രേക്ഷരുടെ ഇഷ്ടം നേടിയ വ്യക്തിയാണ് ദേവിക. സംഗീത റിയാലിറ്റി ഷോയിലെ മത്സരാർഥിയായാണ് വിജയ് മാധവ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സംഗീത സംവിധായകനായി.