വത്തിക്കാൻ സിറ്റി കാലം ചെയ്ത് ബനഡിക്ട് മാർപാപ്പ യ്ക്ക് ആയിരക്കണക്കിനു വിശ്വാ സികൾ ആദരമർപ്പിച്ചു. സെന്റ് പീ റ്റേഴ്സ് ബസിലിക്കയിലെ പ്രധാന അൾത്താരയ്ക്കു മുന്നിൽ ഇന്ന ലെ പൊതുദർശനത്തിനുവച്ച മാർപാപ്പയുടെ ഭൗതികശരീരം ദർ ശിക്കാൻ നേരത്തേ തന്നെ വിശ്വാ സികൾ ക്യൂ നിന്നിരുന്നു. രാവി ലെ 9 മുതൽ 10 മണിക്കൂർ ആയി രുന്നു ഇന്നലെ പൊതുദർശനം. ഇന്നും നാളെയും 12 മണിക്കൂർ വീതം പൊതുദർശനം അനുവദി ക്കും. വ്യാഴാഴ്ച രാവിലെ 9ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2ന്) ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിൽ കബറടക്ക ശു ശ്രൂഷ ആരംഭിക്കും. ബനഡിക്ട് മാർപാപ്പ താൽപര്യപ്പെട്ടിരുന്നതു പോലെ സെന്റ് പീറ്റേഴ്സ് ബസി ലിക്കയിൽ ജോൺ പോൾ രണ്ടാ മൻ മാർപാപ്പയെ ആദ്യം അടക്കം ചെയ്ത കല്ലറയ്ക്കു സമീപം കബറടക്കും.

ആറു നൂറ്റാണ്ടുകൾക്കു ശേഷമാണ് ഒരു മാർപാപ്പ തന്റെ മുൻഗാമിയുടെ കബറടക്ക ശുശ്രൂഷകൾക്കു കാർമികത്വം വഹിക്കുമ്പോൾ ഈ അപൂർവ്വതയ്ക്ക് പിന്നിൽ അധികമാർക്കും അറിയാത്ത ജീവിത കഥയുണ്ട്… ഹിറ്റ്ലറുടെ സൈന്യത്തിലെ ജോസഫ് റാറ്റ്‌സിങ്ങർ എന്ന സൈനികൻ ക്രിസ്തുവിന്റെ വികാരിയായി ലോകം ആദരിക്കുന്ന പ്രിയപ്പെട്ട മാർപ്പാപ്പയായി മാറി.

600 വർഷത്തിനിടെ കത്തോലിക്കാ സഭയിൽ സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ മാർപാപ്പ എന്ന അപൂർവതയാണു ബനഡിക്ട് പതിനാറാമന്റെ കബറടക്ക ശുശ്രൂഷയിലും പ്രതിഫലിക്കുക. 2005 മുതൽ 2013 വരെയുള്ള കാലത്താണ് ബനഡിക്ട് പതിനാറാമൻ ആഗോള കത്തോലിക്കാ സഭയുടെ അധിപതിയായിരുന്നത്.. മികച്ച ദൈവശാസ്ത്ര പണ്ഡിതൻ കൂടിയായിരുന്ന അദ്ദേഹം ഇസ്ലാം, ജൂത മതങ്ങളുമായി വളരെ നല്ല ബന്ധം കാത്തു സൂക്ഷിച്ചിരുന്നു

കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും റോമൻ കത്തോലിക്കാ സഭയുടെ (ലത്തീൻ സഭയുടെ) പരമാചാര്യനും റോമാ അതിരൂപതയുടെ മെത്രാപ്പോലീത്തയും റോമാ രൂപതയുടെ അധ്യക്ഷനും പരിശുദ്ധ സിംഹാസനം എന്ന സ്വതന്ത്ര പരമാധികാര സംവിധാനത്തിന്റെ അധിപതിയും അതുവഴി പരിശുദ്ധ സിംഹാസനത്തിന്റെ ഉടമസ്ഥതയിലുള്ള വത്തിക്കാൻ നഗരരാഷ്ട്രത്തിന്റെ ഭരണാധിപനുമാണ്‌ മാർപ്പാപ്പ അഥവാ റോമായുടെ മെത്രാൻ.

‘പാപ്പ’ എന്ന ഔദ്യോഗിക ലത്തീൻ സംജ്ഞയോട് സുറിയാനി ഭാഷയിലെ മാർ (നാഥൻ, തിരുമേനി) എന്ന ബഹുമാനപദം ചേർത്താണ് ‘മാർപാപ്പ’ എന്ന പദം രൂപപ്പെട്ടത്. മാനവികതയെയും സഹോദര്യത്തെയും മുറുകെപ്പിടിച്ച വ്യക്തിത്വമായിരുന്നു ബെനഡിക്ട് പതിനാറാമന്റേത്. ഹിറ്റ്ലറിന്റെ സൈന്യത്തിൽ നിർബന്ധിത സേവനമനുഷ്ഠിക്കേണ്ടി വന്ന ഘട്ടത്തിൽ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ജൂതരേറ്റു വാങ്ങിയ പീഡനങ്ങൾ കണ്ടാണ് അദ്ദേഹം മനുഷ്യ സേവകനായി മാറിയത്ബു

ധനാഴ്ച വത്തിക്കാനിലെ മാത്തർ എക്ലേസിയ സന്യാസ ആശ്രമത്തിൽ ബനഡിക്ട് പാപ്പായെ സന്ദർശിച്ച ഫ്രാൻസിസ് പാപ്പാ, ലോകമെങ്ങുമുള്ള വിശ്വാസികളോട് പരിശുദ്ധ പിതാവിനുവേണ്ടി പ്രാർഥിക്കാൻ അഭ്യർഥിച്ചിരുന്നു. വെള്ളിയാഴ്ചത്തെ പ്രത്യേക കുർബാനയിൽ പങ്കുകൊണ്ട ബനഡിക്ട് പാപ്പാ ശനിയാഴ്ച രാവിലെ 9.34ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.04ന്) ആണ് കാലം ചെയ്തത്.

ചുവപ്പ്, സ്വർണനിറങ്ങളിലുള്ള ആരാധനാ വസ്ത്രങ്ങൾ ധരിച്ച ബനഡിക്ട് പതിനാറാമന്റെ ഭൗതികശരീരത്തിന്റെ ചിത്രം വത്തിക്കാൻ പുറത്തുവിട്ടിരുന്നു .സ്ഥാന ത്യാഗം ചെയ്ത ശേഷം താമസിച്ചിരുന്ന മത്തേർ എക്ലേസിയ ആശ്രമത്തിൽ നിന്ന് നാളെ രാവിലെ ഒൻപതരയോടെ പോപ്പ് എമരിറ്റിസ് ബനഡിക്ട് പതിനാറാമൻ്റെ ഭൗതിക ശരീരം സെൻറ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് കൊണ്ടുവരും. നാല് ദിവസം ബസിലിക്കയിൽ പൊതുദർശനം നടക്കും. പോപ്പ് എമരിറ്റ്സിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരങ്ങൾ ബസിലിക്കയിലേക്ക് ഒഴുകി എത്തും. വ്യാഴാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. സഭാ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ കാർമ്മികത്വത്തിലാകും ചടങ്ങുകൾ. കേരളത്തിൽ നിന്ന് സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും സിറോ മലങ്കര സഭാ അധ്യക്ഷൻ കർദ്ദിനാൾ ക്ലിമ്മീസ് കാതോലിക്കാ ബാവയും സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കും.