കോഴിക്കോട്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയും പിതൃസഹോദരി പുത്രനും ടിപ്പറിടിച്ച് മരിച്ചത് സ്‌കൂളില്‍ നിന്നു പുസ്തകം വാങ്ങി ബൈക്കില്‍ വീട്ടിലേക്കു മടങ്ങവേ.
അഗസ്ത്യന്മൂഴി തടപറമ്പില്‍ പ്രമോദിന്റെയും ശ്രീകലയുടെയും മകള്‍ സ്‌നേഹ (14) പ്രമോദിന്റെ സഹോദരി പ്രസീലയുടെയും കൃഷ്ണന്‍കുട്ടിയുടെയും മകന്‍ അനന്തു കൃഷ്ണ (21) എന്നിവരാണ് മരിച്ചത്.കുറ്റിപ്പാല മാമ്പറ്റ ബൈപാസില്‍ കയ്യിട്ടാപൊയില്‍ പുറ്റാട്ട് റോഡിന് സമീപം ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം.
മുക്കം ഓര്‍ഫനേജ് ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നു പുസ്തകങ്ങള്‍ വാങ്ങി അനന്തുവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സ്‌നേഹ. അനന്തു പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയിരുന്നു. അനന്തുവിന്റെ സഹോദരി ആരതി. സ്‌നേഹയുടെ സഹോദരി മേഖ. സംസ്‌കാരം ഇന്ന്.



