ഹിൻഡൻബർഗ് ആരോപണത്തിനെതിരെ പ്രതികരണവുമായി അദാനി ഗ്രൂപ്പ്. ഹിൻഡൻബർഗ് ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു. തെളിയിക്കാനാകാത്ത ആരോപണങ്ങൾ ഹിൻഡൻബർഗ് വിണ്ടും ഉന്നയിക്കുകയാണെന്നും
മാധബി ബുച്ചമായി ബിസിനസ് ബന്ധമില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഇന്ത്യൻ നിയമങ്ങൾ ലംഘിച്ച ഹിൻഡൻബർഗ് രക്ഷപ്പെടാൻ നടത്തുന്ന നീക്കമാണിതെന്നും അദാനി പറയുന്നു.

അതിനിടെ, സെബി ചെയർപേഴ്സണെതിരായ ഹിൻഡൻബർ​ഗ് റിപ്പോർട്ടിൽ ഹിൻഡൻബർ​ഗിനും പ്രതിപക്ഷത്തിനുമെതിരെ വിമർശനവുമായി ബിജെപി രം​ഗത്തെത്തി. ഇന്ത്യയിൽ അസ്ഥിരത സൃഷ്ടിക്കാനുള്ള നീക്കമാണെന്ന് ബിജെപി നേതാവ് സുധാംശു ത്രിവേദി പറഞ്ഞു. ഈ റിപ്പോർട്ട് വരുമെന്ന് കോൺ​ഗ്രസ് നേതാക്കൾക്ക് അറിയാമായിരുന്നു. 

പാർലമെന്റ് സമ്മേളനം നടക്കുന്ന സമയത്ത് തന്നെ ഇത്തരം വിദേശ റിപ്പോർട്ടുകൾ വരുന്നത് എന്തുകൊണ്ടാണ്. ഇന്ത്യയിൽ സാമ്പത്തിക അസ്ഥിരതയും, അരാജകത്വവും സൃഷ്ടിക്കാനുള്ള ഗൂഢാലോചന ഇതോടെ വ്യക്തമായിരിക്കുകയാണ്. വിദേശ ശക്തികളുമായി കൂട്ടുചേർന്ന് പ്രതിപക്ഷം രാജ്യത്ത് അസ്ഥിരതയും അരാജകത്വവും സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ബിജെപി പ്രതികരിച്ചു.