ഹിമാചല്‍ പ്രദേശില്‍ കിന്നൂര്‍ ദേശീയ പാതയില്‍ വന്‍ മണ്ണിടിച്ചില്‍. വിനോദ സഞ്ചാരികളടക്കം നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതാായണ് വിവരം. ഒു ബസും കാറുകളും മണ്ണിനടിയില്‍ കുടുങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ അറിയിച്ചു.

കിന്നൂരിലെ റെക്കോങ്-ഷിംല ദേശീയപാതയ്ക്ക് സമീപം ഇന്നുച്ചയോടെയാണ് അപകടം. കഴിഞ്ഞ കുറച്ച് ദിവസമായി കനത്ത മഴയാണ് ഹിമാചലില്‍ പെയ്യുന്നത്.