സൗദി: ഏറ്റവും ഉയർന്ന റാങ്കിലുള്ള സൗദി കുടുംബാംഗം ഉൾപ്പെടെ ഏകദേശം ഡസൻ ആളുകൾ കോവിഡ് -19 ന്റെ പിടിയിൽ. ഏറ്റവും പുതിയ വിവരംഅനുസരിച്ചു 70 വയസു പ്രായമുള്ള റിയാദ് ഗവർണ്ണർ സൗദി പ്രിൻസ് ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽഅസീസ് അൽ സഊദ് ഇന്റൻസീവ് കെയർ യൂണിറ്റിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കൊറോണ പടരുന്നതിന്റെ വെളിച്ചത്തിൽ സൽമാൻ രാജാവിനോടും കിരീട അവകാശി മുഹമ്മദ് ബിൻ സൽമാനോടും മാറി നിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
കിംഗ് ഫൈസൽ ഹോസ്പിറ്റൽ എല്ലാ മുതിർന്ന ഭരണാധികാരികളോടും ഉദ്യോഗസ്ഥരോടും എത്രയും പെട്ടെന്ന് ആവശ്യമുള്ള മുൻ കരുതൽ എടുക്കാൻ ആവശ്യപ്പെട്ടു. എന്തും നേരിടാനുള്ള സാഹചര്യം നിലനിക്കുന്നതിനാൽ ജനങ്ങളോടും ഇത്രെയും വേഗം വേണ്ട നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു. അറിയുന്നതനുസരിച്ചു ആയിരക്കണക്കിനുള്ള സൗദി കുടുംബാംഗങ്ങൾ മിക്കപ്പോഴും യൂറോപ്പിലും മറ്റു സ്ഥലങ്ങളിലും യാത്രകൾ നടത്താറുണ്ട്, അവിടുന്ന് തിരികെ വന്നവർ കൊറോണ വാഹകരായി വന്നതെന്ന് കരുതപ്പെടുന്നു. 33 മില്യൺ ജനങ്ങളുള്ള സൗദിയിൽ 2932 പേർക്കാണ് കൊറോണ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 41 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇസ്ലാം മത വിശ്വാസത്തിന്റെ വിശുദ്ധ സ്ഥലങ്ങളായ മെക്കയിലും മെദിനയിലും വിശ്വാസികൾക്ക് ഒരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. അതുപോലെ രാജ്യത്തിനകത്തും പുറത്തോട്ടുമുള്ള എല്ലാ യാത്രകളും നിരോധിച്ചിരിക്കുകയാണ്.