കൊച്ചി: എറണാകുളത്ത് സ്ത്രീയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാലടി മറ്റൂർ സ്വദേശി സുനിതയാണ് മരിച്ചത്.

മൃതദേഹത്തിന് സമീപം ചോരപ്പാടുകൾ കണ്ടെത്തി. കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

സംഭവത്തിൽ ഭർത്താവ് ഷൈജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.