തിരുവനന്തപുരം: സോളാർ പീഡന കേസിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കിയാണ് എഫ്ഐആർ. സിബിഐ തിരുവനന്തപുരം യൂണിറ്റ് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ ഉമ്മൻ ചാണ്ടിയ്‌ക്ക് പുറമെ കെസി വേണുഗോപാൽ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എപി അനിൽകുമാർ എന്നിവരും പ്രതികളാണ്.

പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകൾ സിബിഐയ്‌ക്ക് സംസ്ഥാനസർക്കാർ കൈമാറിയിരുന്നു. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്. 2012 ആഗസ്റ്റ് 19-ന് ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി.

ഇതിന്റെ അടിസ്ഥാനത്തിൽ നാല് വർഷത്തോളമാണ് കേരളാ പോലീസ് കേസ് അന്വേഷിച്ചത്. ഈ അന്വേഷണത്തിൽ ആർക്കെതിരെയും തെളിവ് കണ്ടെത്താൻ പോലീസിനായില്ല.