ആലപ്പുഴ: ജൂണ്‍ മൂന്നുവരെ കേരളതീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ മൂന്നുവരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ അറിയിച്ചു.

ജാഗ്രത നിര്‍ദേശം

ജൂണ്‍ മൂന്നുവരെ കന്യാകുമാരി തീരത്തും കേരളതീരത്തും ലക്ഷദ്വീപ്-മാലിദ്വീപ് പ്രദേശങ്ങളിലും തെക്കന്‍ ശ്രീലങ്കന്‍ തീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ജൂണ്‍ അഞ്ചുവരെ തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ജാഗ്രതവേണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.