ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ വെ​റ്റ​റ​ൻ‌ താ​രം വീ​ന​സ് വി​ല്യം​സ് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ​നി​ന്നും പി​ന്മാ​റി. സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് വീ​ന​സി​ന്‍റെ പി​ന്മാ​റ്റം. ജ​നു​വ​രി 16 ന് ​മെ​ൽ​ബ​ണി​ൽ ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്ക് 42-കാ​രി​യാ​യ താ​ര​ത്തി​ന് വൈ​ൽ​ഡ് കാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു. ഓ​ക്‌​ല​ൻ​ഡി​ൽ ന​ട​ന്ന എ​എ​സ്ബി ക്ലാ​സി​ക് മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് വീ​ന​സി​ന് പ​രി​ക്കേ​റ്റ​ത്.

ലോ​ക ഒ​ന്നാം ന​മ്പ​ർ ഇ​ഗ സ്വി​യ്തെ​കും ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ പ​ങ്കെ​ടു​ക്കു​മോ​യെ​ന്ന​തി​ൽ സം​ശ​യം നി​ല​നി​ൽ​ക്കു​ക​യാ​ണ്. അ​ടു​ത്ത ആ​ഴ്ച ന​ട​ക്കു​ന്ന അ​ഡ്‌​ലെ​യ്ഡ് ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നും ഇ​ഗ പ​ന്മാ​റി​യി​രു​ന്നു. പോ​ള​ണ്ടി​ന്‍റെ 21കാ​രി​യാ​യ താ​ര​ത്തി​ന് വ​ല​തു തോ​ളി​ന് പ്ര​ശ്ന​മു​ണ്ട്.