ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ​ക്കാ​ല​ത്ത് ഡ​ൽ​ഹി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വി​ൽ ഭ​ക്ഷ​ണ​മി​ല്ലാ​തെ വി​ഷ​മി​ക്കു​ന്ന​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ മ​ല​ങ്ക​ര സ​ഭ​യു​ടെ ഗു​രു​ഗ്രാം രൂ​പ​ത ഒ​രു​ക്കി​യി​രി​ക്കു​ന്ന ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൺ അ​നേ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​കു​ന്നു. ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ ത​യാ​റാ​ക്കി ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ക്കു​ന്ന കി​ച്ച​ണി​ൽ രൂ​പ​താ അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ജേ​ക്ക​ബ് മാ​ർ ബ​ർ​ണ​ബാ​സ് നി​ത്യ​സാ​ന്നി​ധ്യ​മാ​ണ്. സ​ഹാ​യി​ക്കാ​നാ​യി ദീ​പി​ക ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫും അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​റു​മാ​യ ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ലും എ​ത്താ​റു​ണ്ട്.

ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ദി​വ​സം മു​ത​ൽ 60 ദി​വ​സ​ങ്ങ​ളാ​യി ദി​നം​പ്ര​തി ആ​യി​രം പേ​ർ​ക്ക് മു​ട​ങ്ങാ​തെ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു. അ​രി, ഗോ​ത​ന്പ്, എ​ണ്ണ പ​യ​റു​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ ന​ഗ​ര​ത്തി​ലെ വി​വി​ധ ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം ഇ​ല്ലാ​തെ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ് ഇ​വ​യെ​ല്ലാം ന​ട​ത്തു​ന്ന​ത്.